ജനാധിപത്യത്തിന്റെ മരണമണിയാണ് യുപിയില്‍ മുഴങ്ങുന്നത്: ഉമ്മന്‍ ചാണ്ടി

Oommen Chandy

യുപിയില്‍ മുഴങ്ങുന്നത് ജനാധിപത്യത്തിന്റെ മരണമണിയാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം ഉമ്മന്‍ ചാണ്ടി. ഹത്രസില്‍ പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ വീട്ടില്‍ രാഹുല്‍ ഗാന്ധി പോകാതിരിക്കാന്‍ പൊലീസിനെ ഉപയോഗിച്ച ബിജെപി സര്‍ക്കാര്‍ ജനാധിപത്യത്തെ കുഴിച്ചുമൂടുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്നലെ ഹത്രസില്‍ പീഡനത്തിനിരയായി മരിച്ച പെണ്‍കുട്ടിയുടെ വീട്ടിലേക്കു പോയ രാഹുല്‍ ഗാന്ധിയെ പൊലീസ് തടഞ്ഞിരുന്നു.

ഹത്രസില്‍ പീഡനത്തിനിരയായി മരിച്ച പെണ്‍കുട്ടിയുടെ വീട്ടിലേക്കു പോയ രാഹുല്‍ ഗാന്ധിയെ തടയുകയും കയ്യേറ്റം ചെയ്യുകയും ചെയ്ത യുപി പൊലീസ് നടപടി കാടത്തവും ജനവിരുദ്ധവുമാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും അഭിപ്രായപ്പെട്ടു. രാഹുല്‍ഗാന്ധിയെ പോലെ ദേശീയ നേതാവിനെ കയ്യേറ്റം ചെയ്യാനും തള്ളിയിടാനും പൊലീസ് തയാറായതു എന്തും ചെയ്യാന്‍ ബിജെപി സര്‍ക്കാരിനു മടിയില്ല എന്നതിനു തെളിവാണ് എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top