സോളാറില്‍ സര്‍ക്കാരിന്റെ നടപടികളെ ജനം വിലയിരുത്തട്ടെയെന്ന് ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: സോളാര്‍ റിപ്പോര്‍ട്ട് സംബന്ധിച്ച ഇടതുപക്ഷ സര്‍ക്കാരിന്റെ നടപടികളെ ജനങ്ങള്‍ വിലയിരുത്തട്ടെയെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സരിതയുടെ കത്ത് ഒഴിവാക്കിയതോടെ ഫലത്തില്‍ റിപ്പോര്‍ട്ട് അപ്രസക്തമായെന്നും അദ്ദേഹം പറഞ്ഞു. സരിതയുടെ കത്ത് റിപ്പോര്‍ട്ടില്‍ നിന്നും ഒഴിവാക്കണമെന്ന ഹൈക്കോടതി വിധിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കോടതി വിധിയുടെ പശ്ചാത്തലത്തില്‍ സ്ഥാനമാനങ്ങള്‍ ഏറ്റെടുക്കില്ലെന്നും ഉമ്മന്‍ചാണ്ടി അറിയിച്ചു. കര്‍ണാടകയിലെ വിധി ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Top