നൗഷാദിന്റെ കൊലപാതകം എസ്.ഡി.പി.ഐ മനപൂര്‍വ്വം ചെയ്തത്; ഉമ്മന്‍ചാണ്ടി

തൃശ്ശൂര്‍ : ചാവക്കാട് പുന്നയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ നൗഷാദിനെ എസ്.ഡി.പി.ഐക്കാര്‍ വെട്ടിക്കൊലപ്പെടുത്തിയത് കരുതിക്കൂട്ടിയെന്ന് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടി. നൗഷാദിന്റെ വീട് സന്ദര്‍ശിച്ചശേഷം ഫെയ്‌സ് ബുക്കിലൂടെയായിരുന്നു ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം.

നൗഷാദിനെ എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ കരുതിക്കൂട്ടിയാണ് കൊലപ്പെടുത്തിയതെന്ന് ഉമ്മന്‍ചാണ്ടി ഫേസ്ബുക്കില്‍ കുറിച്ചു. നൗഷാദിന് സമൂഹ മാധ്യമങ്ങളിലൂടെ ഭീഷണി ഉണ്ടായിരുന്നതായാണ് അറിയാന്‍ സാധിച്ചതെന്നും പ്രതികളെ പിടികൂടാത്തത് അത്ഭുതകരമാണെന്നും അദ്ദേഹം പറഞ്ഞു.

സംഭവത്തില്‍ സര്‍ക്കാരിന്റെയും, പൊലീസിന്റെയും ഭാഗത്തുനിന്ന് എത്രയും വേഗം നടപടി ഉണ്ടാകണമെന്നും യഥാര്‍ത്ഥ പ്രതികളുടെ അറസ്റ്റ് വൈകിയാല്‍ ശക്തമായ സമര പരിപാടികളുമായി കോണ്‍ഗ്രസ് പാര്‍ട്ടി മുന്നോട്ട് പോകുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

Top