കൊലപാതകത്തിന് പിന്നില്‍ സിപിഎം ഗൂഢാലോചന: ഉമ്മന്‍ചാണ്ടി

ന്യൂഡല്‍ഹി: കാസര്‍ഗോഡ് പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികരണവുമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കൊലപാതകം സിപിഎമ്മിന്റെ ഗൂഢാലോചനയാണെന്നും അക്രമ രാഷ്ടട്രീയത്തെ കോണ്‍ഗ്രസ് ശക്തമായി അപലപിക്കുന്നു എന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

കൊലപാതകം നടത്തിയ പ്രതികളെ ഭരണത്തിന്റെ സ്വാധീനം ഉപയോഗിച്ച് സിപിഎം രക്ഷിക്കാന്‍ ശ്രമിച്ചാലും യഥാര്‍ത്ഥ പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ ഏതറ്റം വരെയും പോകുമെന്ന് ഉമ്മന്‍ചാണ്ടി കൂട്ടിച്ചേര്‍ത്തു. ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വികാരം ഉള്‍ക്കൊണ്ടാണ് എന്നും ഉമ്മന്‍ചാണ്ടി ഡല്‍ഹിയില്‍ പറഞ്ഞു.

Top