കാസര്‍ഗോഡ് ഇരട്ടക്കൊലപാതകം സിബിഐയെ കൊണ്ട് അന്വേഷിപ്പിക്കണം: ഉമ്മന്‍ ചാണ്ടി

കാസര്‍ഗോഡ്: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ സംസ്ഥാന സര്‍ക്കാരിനെ വെല്ലുവിളിച്ച് എഐസിസിസി ജനറല്‍ സെക്രട്ടറിയും മുന്‍ മുഖ്യമന്ത്രിയുമായ ഉമ്മന്‍ ചാണ്ടി രംഗത്ത്. ഇരട്ടക്കൊലപാതകം സിബിഐയെ കൊണ്ട് അന്വേഷിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു.

വാക്കുതര്‍ക്കത്തിനിടെ ഉണ്ടായ കൊലപാതകമാണെന്ന് പറഞ്ഞാല്‍ ആരാണ് വിശ്വസിക്കുക. കരുതിക്കൂട്ടി നടത്തിയ കൊലപാതകമാണിത്. മൃഗങ്ങളെ വെട്ടി കൊല്ലും പോലെ നിഷ്ഠുരമായാണ് രണ്ടു ചെറഉപ്പക്കാരെ വെട്ടിനുറുക്കിയത്. കേസിലെ ഗൂഢാലോചന പുറത്തു കൊണ്ടുവരാന്‍ സിബിഐയെ കൊണ്ട് അന്വേഷിപ്പിക്കണം. ഇതിന് സര്‍ക്കാര്‍ തയ്യാറുണ്ടോ എന്നും ഉമ്മന്‍ ചാണ്ടി ചോദിച്ചു.

കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീട് സന്ദര്‍ശിച്ച ശേഷം സംസാരിക്കവേയാണ് ഉമ്മന്‍ ചാണ്ടി ഇക്കാര്യം പറഞ്ഞത്.

Top