ഉമ്മന്‍ചാണ്ടി നേതൃനിരയിലേയ്ക്ക്;ഹൈക്കമാന്റ് തീരുമാനം സ്വാഗതം ചെയ്ത് ചെന്നിത്തല

തിരുവനന്തപുരം: മേല്‍നോട്ട സമിതി അധ്യക്ഷനായി ഉമ്മന്‍ചാണ്ടിയെ നേതൃനിരയിലേക്ക് കൊണ്ടുവരാനുള്ള ഹൈക്കമാന്‍ഡ് തീരുമാനത്തെ സ്വാഗതം ചെയ്യുന്നു എന്ന് രമേശ് ചെന്നിത്തല. മാറ്റി നിര്‍ത്തിയതായി തോന്നുന്നില്ലെന്നും കോണ്‍ഗ്രസ് ഒറ്റക്കെട്ടെന്നും ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രിയായി കോണ്‍ഗ്രസ് ആരെയും ഉയര്‍ത്തിക്കാട്ടാറില്ല. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.വി തോമസ് കോണ്‍ഗ്രസ് വിടുമെന്ന് കരുതുന്നില്ലെന്നും ചെന്നിത്തല പ്രതികരിച്ചു.

എന്നാല്‍ നാലേ മുക്കാല്‍ വര്‍ഷം പ്രതിപക്ഷത്തെ നയിച്ച ചെന്നിത്തലയ്‌ക്കൊപ്പം നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പുതിയ പദവി നല്‍കി ഉമ്മന്‍ചാണ്ടിയെയും നേതൃനിരയിലേക്ക് കൊണ്ടുവന്നതില്‍ ഐ ഗ്രൂപ്പ് അമര്‍ഷത്തിലാണ്. കേരളത്തിലെ പാര്‍ട്ടിയാകെ ഹൈക്കമാന്റ് പരിപൂര്‍ണ്ണ നിയന്ത്രണത്തിലായതാണ് വലിയ പൊട്ടിത്തെറികള്‍ ഉയരാത്തത്.

തെരഞ്ഞെടുപ്പിന് ശേഷം രമേശ് ചെന്നിത്തലക്ക് അര്‍ഹമായ പദവി കിട്ടണമെന്ന് ആര്‍ ചന്ദ്രശേഖരന്‍ പറഞ്ഞു. അതിനിടെ ഉമ്മന്‍ചാണ്ടിക്കായി കരുക്കള്‍ നീക്കിയ ലീഗ് വിവാദമൊഴിവാക്കാനായി പുതിയ പദവിയില്‍ പങ്കില്ലെന്ന പരസ്യനിലപാടെടുത്തു.

Top