oommanchandy aganist election commissiner

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങളുടെ പേരില്‍ സര്‍ക്കാര്‍ പദ്ധതികള്‍ തടഞ്ഞ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ക്കെതിരെ മന്ത്രിസഭ. വര്‍ഷങ്ങളായി നടന്നുവരുന്ന പദ്ധതികള്‍ നടത്താന്‍ തെരഞ്ഞെടുപ്പ് കമീഷണര്‍ അനുവദിക്കുന്നില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. തെരഞ്ഞെടുപ്പ് ഓഫീസറുടെ നടപടി കുടിവെള്ള വിതരണം പോലും മുട്ടിക്കുന്നു. ബജറ്റ് പ്രഖ്യാപനമായ സൗജന്യ അരി വിതരണവും തടഞ്ഞു. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ ഏകപക്ഷീയമായ നടപടികള്‍ക്കെതിരെ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷനെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

നേരത്തെ സംസ്ഥാന സര്‍ക്കാറിെന്റ സൗജന്യ അരിവിതരണ പദ്ധതി തെരഞ്ഞെടുപ്പ് കമീഷന്‍ തടഞ്ഞിരുന്നു. പെരുമാറ്റച്ചട്ടത്തിെന്റ ലംഘനമാണ് ഇതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കമ്മീഷന്റെ നടപടി.

Top