ഉമ്മന്‍ ചാണ്ടിയെ യുഡിഎഫ് ചെയര്‍മാന്‍ ആക്കാന്‍ ധാരണ

oomman chandy

തിരുവനന്തപുരം: ഉമ്മന്‍ചാണ്ടിയുടെ കാര്യത്തില്‍ അനിശ്ചിതത്വം നീങ്ങുന്നു. അദ്ദേഹത്തെ യുഡിഎഫ് ചെയര്‍മാന്‍ ആക്കാനാണ് ഇപ്പോള്‍ ധാരണ ആയിരിക്കുന്നത്. ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും ചേര്‍ന്ന് യുഡിഎഫിനെ നയിക്കണമെന്നാണ് കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടിരിക്കുന്നത്. ഘടകകക്ഷികളുടെ കൂടി ആവശ്യം പരിഗണിച്ചാണ് എഐസിസി തന്ത്രപരമായ നീക്കം നടത്തിയിരിക്കുന്നത്.

എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ ഇന്ന് രാത്രി കേരളത്തിലെത്തി ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ നടത്തും. മുന്നണി വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി എന്‍സിപി നേതൃത്വവുമായി അദ്ദേഹം ചര്‍ച്ച നടത്തുകയും ചെയ്യും. തദ്ദേശ തെരഞ്ഞെടുപ്പില്‍ ഉണ്ടായ തിരിച്ചടി സംബന്ധിച്ച് കഴിഞ്ഞ തവണ താരിഖ് അന്‍വര്‍ കേരള ഘടകവുമായി സംസാരിച്ച് എഐസിസിയ്ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

Top