സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന് രാഷ്ട്രീയപരമായ തിരിച്ചടികള്‍ നേരിടേണ്ടി വരുമെന്ന് ഉമ്മന്‍ചാണ്ടി

oomman chandy

കോട്ടയം: സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന് രാഷ്ട്രീയപരമായ തിരിച്ചടികള്‍ നേരിടേണ്ടി വരുമെന്നു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.

നിയമപരമായും വസ്തുതാപരമായും പിശകുള്ളതാണ് റിപ്പോര്‍ട്ടെന്നും, ഒരു ഭാഗത്തെ കാര്യങ്ങള്‍ മാത്രമാണ് റിപ്പോര്‍ട്ടില്‍ ഉള്ളതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മാത്രമല്ല, യുഡിഎഫ് മുന്നണിയിലേക്ക് തിരിച്ചുവരുന്നതിനെ കുറിച്ച് തീരുമാനമെടുക്കേണ്ടത് കേരള കോണ്‍ഗ്രസ്സാണെന്നും ഉമ്മന്‍ചാണ്ടി കൂട്ടിച്ചേര്‍ത്തു.

യുഡിഎഫിന്റെ ആരംഭകാലം മുതല്‍ സഹകരിച്ച് പ്രവര്‍ത്തിച്ച കെ.എം മാണിയെ തങ്ങളല്ല പറഞ്ഞു വിട്ടതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

Top