ooman chandi – liquar stop ldf

കൊച്ചി: മദ്യവര്‍ജ്ജനമെന്നത് ഇടതുമുന്നണിയുടെ നയമല്ലെന്നും ഉപദേശം മാത്രമാണെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. എറണാകുളം നിയോജകമണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഹൈബി ഈഡന്റെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

എല്‍.ഡി.എഫിന് മദ്യനയത്തില്‍ ഇതുവരെ വ്യക്തത കൊണ്ടുവരാന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍, നിലവിലുള്ള മദ്യനയമായിരിക്കും ഭാവിയിലും യു.ഡി.എഫ് സ്വീകരിക്കുക. പരവൂര്‍ ദുരന്തത്തില്‍പ്പെട്ടവര്‍ക്ക് സഹായം നല്‍കുന്നില്ലെന്ന് ആരോപിച്ച് ഒരു എം.എല്‍.എ കുത്തിയിരിപ്പ് ആരംഭിച്ചത് സമരത്തിനു വേണ്ടി മാത്രമാണ്.

സമരം നടത്താന്‍ ഒരു സാഹചര്യവും ഇല്ലാതെ വന്നതോടെ ദുരന്തം മുതലാക്കാനാള്ള ശ്രമമാണ്. അപകടത്തിനു പിറ്റേദിവസം 20 കോടി രൂ പ സര്‍ക്കാര്‍ അനുവദിച്ചിരുന്നു. 10 കോടി രൂപ അന്നു തന്നെ കളക്ടര്‍ക്ക് കൈമാറി. പ്രശ്‌നങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് പരിഹാരം കാണുന്നതാണ് സര്‍ക്കാര്‍ നയം. ഏതെങ്കിലും പ്രശ്‌നം ആരുടെയെങ്കിലും തലയില്‍ക്കെട്ടിവച്ച് മുങ്ങുന്നത് ഈ സര്‍ക്കാരിന്റെ രീതിയല്ല. കേരളത്തില്‍ ഭരണവിരുദ്ധ വികാരമില്ല. പ്രതിപക്ഷത്തിനു പോലും സര്‍ക്കാരിനെതിരെ ഒന്നും ഉന്നയിക്കാന്‍ കഴിയുന്നില്ല. തുടര്‍ഭരണം വരുമാേയെന്നാണ് ഇപ്പോഴത്തെ ചര്‍ച്ചാ വിഷയമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

Top