ഷാജി എന്‍ കരുണന്റെ ‘ഓള്’; ഒഫീഷ്യല്‍ ടീസര്‍ പുറത്തുവിട്ടു

ടി ഡി രാമകൃഷ്ണന്റെ തിരക്കഥയില്‍ ഷാജി എന്‍ കരുണന്‍ സംവിധാനം ചെയ്യുന്ന ചിത്രം ‘ഓള്’ന്റെ ടീസര്‍ പുറത്തിറങ്ങി. കോമഡി താരം അബിയുടെ മകന്‍ ഷെയ്ന്‍ നിഗം, എസ്തര്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളാകുന്നത്.

കനി കുസൃതി, കാഞ്ചന, കാദംബരി ശിവായ, പി ശ്രീകുമാര്‍, എസ് ഗോപാലകൃഷ്ണന്‍ എന്നിവരാണ് പ്രധാന താരങ്ങള്‍. പ്രായപൂര്‍ത്തിയാകുന്നതിനു മുമ്പ് കൂട്ട ബലാത്സംഗത്തിന് ഇരയാകുന്ന പെണ്‍കുട്ടിയുടെ ജീവിതവും അവളുടെ പ്രണയവുമാണ് ചിത്രം പറയുന്നത്.

Top