ട്രംപ് ഭരണകൂടത്തിനെതിരെ ഹില്ലരിയുടെ പുതിയ നീക്കം ; ഓണ്‍വാര്‍ഡ് ടുഗെതര്‍

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരെ പുതിയ നീക്കവുമായി മുന്‍ വിദേശകാര്യ സെക്രട്ടറി ഹില്ലരി ക്ലിന്റണ്‍.

ട്രംപ് ഭരണകൂടത്തിന്റെ നീക്കങ്ങള്‍ക്കെതിരെ പ്രതിരോധമുയര്‍ത്താന്‍ ‘ഓണ്‍വാര്‍ഡ് ടുഗെതര്‍’ എന്ന പുതിയ സംഘടനയുമായാണ് ഹില്ലരിയുടെ വരവ്.

ഭരണവുമായി ബന്ധപ്പെട്ട മേഖലകളില്‍ പൊതുജനത്തിന്റെ ഇടപെടല്‍ അത്യാവശ്യമാണെന്നും ഈ തിരിച്ചറിവാണ് തന്നെ പുതിയ സംഘടന രൂപീകരിക്കാന്‍ പ്രേരിപ്പിച്ചതെന്നും ഹില്ലരി പറഞ്ഞു.

പുരോഗമന ചിന്താഗതിയും ആശയങ്ങളുമുള്ള ആര്‍ക്കും തന്റെ സംഘടനയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാം. അമേരിക്കയുടെ നന്മയും വളര്‍ച്ചയും മാത്രം ലക്ഷ്യമിട്ടുള്ളതാണ് പുതിയ സംഘടനയെന്നും ഹില്ലരി വ്യക്തമാക്കി.

Top