വിംബിള്‍ഡണില്‍ ചരിത്രമെഴുതാന്‍ ഓണ്‍സ് ജാബുര്‍

വിംബിൾഡൺ വനിതാഫൈനലിൽ ഇന്ന് ടുണീഷ്യയുടെ ഓണ്‍സ് ജാബുര്‍ കസാഖിസ്ഥാന്റെ എലേന റബാക്കിനയെ നേരിടും. ഇന്ത്യന്‍ സമയം വൈകീട്ട് 6.30 നാണ് പോരാട്ടം. മത്സരത്തില്‍ ഓൺസ് ജാബുർ കിരീടമണിഞ്ഞാൽ അത് ചരിത്രമാവും. കിരീടമണിഞ്ഞാൽ ഈ നേട്ടം കരസ്ഥമാക്കുന്ന ആദ്യ ആഫ്രിക്കൻ അറബ് വനിത എന്ന റെക്കോർഡാണ് ഓൺസ് ജാബുറിനെ തേടിയെത്തുക. വിംബിൾഡൺ ഫൈനലിൽ പ്രവേശിക്കുന്ന ആദ്യ ആഫ്രിക്കൻ അറബ് വനിതയാണ് ഓൺസ് ജാബുർ.

സെമിയില്‍ ജർമനിയുടെ തത്യാന മരിയയെ വലിയ പോരാട്ടത്തിനൊടുവിൽ കീഴടക്കിയാണ് ജാബുർ ഫൈനൽ പ്രവേശം നേടിയത്. ആദ്യ സെറ്റ് 6-2 ന് ജാബുർ നേടിയെങ്കിലും രണ്ടാം സെറ്റ് പിടിച്ച തത്യാന ഗംഭീര തിരിച്ചുവരവാണ് നടത്തിയത്. എന്നാൽ മൂന്നാം സെറ്റ് വിജയിച്ച് ഓൺസ് ചരിത്രമെഴുതി. സ്കോറിങ്ങനെയാണ്- 6-2 , 3-6 , 6 -1

Top