ഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കില്ലെന്ന സി.പി.എമ്മിന് മറുപടിയുമായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി മീനാക്ഷി ലേഖി. രാമന്റെ ക്ഷണമുള്ളവര്‍ക്ക് മാത്രമേ ചടങ്ങില്‍ പങ്കെടുക്കാനാകൂ എന്നായിരുന്നു മന്ത്രിയുടെ പ്രതികരിച്ചത്. മതപരമായ വിശ്വാസങ്ങളെ തങ്ങള്‍ മാനിക്കുന്നുണ്ടെന്നും എന്നാല്‍ മതത്തെ രാഷ്ട്രീയവുമായി കൂട്ടിക്കലര്‍ത്താനാണ് ശ്രമിക്കുന്നതെന്നും അതിനാലാണ് ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കുന്നതെന്നുമായിരുന്നു സി.പി.എം. പോളിറ്റ് ബ്യൂറോ അംഗം വൃന്ദാ കാരാട്ടിന്റെ പറഞ്ഞു.
മതം രാഷ്ട്രീയ ആയുധമാക്കി ഉപയോഗിക്കുന്നത് ശരിയായ നടപടിയല്ലെന്നും വൃന്ദാ കാരാട്ട് കൂട്ടിച്ചേര്‍ത്തു. ബി.ജെ.പി.യും ആര്‍.എസ്.എസ്സും ചേര്‍ന്ന് മതപരമായ ചടങ്ങ് സര്‍ക്കാര്‍ പരിപാടിയാക്കി മാറ്റുന്നത് ദൗര്‍ഭാഗ്യകരമാണെന്നായിരുന്നു ചടങ്ങില്‍ പങ്കെടുക്കാത്തതിന്റെ കാരണം വ്യക്തമാക്കി സി.പി.എം. പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവന.