കമ്യൂണിസ്റ്റു പാർട്ടികൾക്കു മാത്രം സാധിക്കുന്നത് . . .

സംഘടനാ തിരഞ്ഞെടുപ്പ് നടത്തേണ്ടത് നിയമമാക്കേണ്ട കാലം അതിക്രമിച്ചു കഴിഞ്ഞു. രാജ്യത്ത് ജനാധിപത്യ രീതിയിൽ കൃത്യമായി സംഘടനാ തിരഞ്ഞെടുപ്പ് നടത്തി ഭാരവാഹികളെ തിരഞ്ഞെടുക്കുന്നത് കമ്യൂണിസ്റ്റ് പാർട്ടികൾ മാത്രമാണ്. സി.പി.എം സംസ്ഥാന സമ്മേളനം സമാപിക്കുമ്പോൾ, പുതിയ മാറ്റത്തിനു കൂടിയാണ് കൊച്ചി ഇപ്പോൾ സാക്ഷ്യം വഹിച്ചിരിക്കുന്നത്. സംസ്ഥാന സെക്രട്ടറിയേറ്റിലും കമ്മറ്റിയിലും യുവത്വത്തിനു പ്രാധാന്യം നൽകിയത് ഇതിനകം തന്നെ ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്. ഇടതുപക്ഷ സർക്കാറിന് മൂന്നാം ഊഴം ലക്ഷ്യമിട്ട് നടത്തേണ്ട പ്രവർത്തനങ്ങൾക്കു കൂടി രൂപരേഖ തയ്യാറാക്കിയാണ് നേതാക്കൾ സമ്മേളന നഗരിയിൽ നിന്നും മടങ്ങുന്നത്. (വീഡിയോ കാണുക)

Top