ജീവിതത്തില്‍ കൂടുതല്‍ കാലം നീണ്ടുനിന്ന ഒരേയൊരു ബന്ധം; തുറന്നുപറഞ്ഞ് നടൻ സല്‍മാന്‍ ഖാന്‍

Salman Khan

ബോളിവുഡിലെ പേരുകേട്ട പല പ്രണയ കഥകളിലെയും നായകനാണ് സല്‍മാന്‍ ഖാന്‍. ഐശ്വര്യ റായ്, കത്രീന കൈഫ് തുടങ്ങി നിരവധി താരസുന്ദരിമാര്‍ ആ പ്രണയ കഥകളിലെ നായികമാരുമായി. എല്ലാ ബന്ധങ്ങളും അല്‍പായുസ്സോടെ അവസാനിച്ചപ്പോള്‍ സല്‍മാന്‍ ഇന്നും ബോളിവുഡിന്റെ ‘ക്രോണിക് ബാച്ചിലര്‍’ ആയി തുടരുകയാണ്.

എന്നാലിപ്പോള്‍ തന്റെ ബന്ധങ്ങളെ കുറിച്ചുള്ള സല്‍മാന്റെ രസകരമായ തുറന്ന് പറച്ചിലാണ് ചര്‍ച്ചയാകുന്നത്. ഏറ്റവുമധികം കാലം നീണ്ടു നിന്ന ഒരു ബന്ധത്തെക്കുറിച്ചാണ് സല്‍മാന്റെ തുറന്ന് പറച്ചില്‍. ആ ബന്ധം റിയാലിറ്റി ഷോ ആയ ബിഗ് ബോസുമായാണ് ഉള്ളതെന്ന് പറയുകയാണ് സല്‍മാന്‍. 11 വര്‍ഷമായി ഈ പരിപാടിയുടെ അവതാരകനാണ് സല്‍മാന്‍.
2010ല്‍ ബിഗ്‌ബോസ് സീസണ്‍ 4 മുതലാണ് സല്‍മാന്‍ ബിഗ് ബോസിന്റെ അവതാരകനായി എത്തുന്നത്. തന്റെ ജീവിതത്തില്‍ ഇത്രയും കാലം നീണ്ടു നിന്ന ബന്ധം വേറെ ഇല്ലെന്നാണ് സല്‍മാന്‍ പറയുന്നത്.

‘ബിഗ്‌ബോസുമായുള്ള ബന്ധം മാത്രമാണ് എന്റെ ജീവിതത്തില്‍ ഇത്രയും നാള്‍ നീണ്ടു നിന്നത്. ബിഗ്‌ബോസ് ജീവിതത്തില്‍ ഒരു സ്ഥിരത കൊണ്ടുവന്നു. പരസ്പരം കാണാതെയാകാം നാല് മാസങ്ങള്‍ കടന്ന് പോകുന്നത്. എന്നാലും സീസണ്‍ അവസാനിക്കുമ്പോള്‍ വീണ്ടും ബിഗ്‌ബോസുമായി ഒന്നിക്കാനായി ഒരുപാട് ആഗ്രഹിക്കാറുണ്ട്. ഞങ്ങള്‍ രണ്ട് പേരും അവിവാഹിതരാണ്. അതുകൊണ്ട് തന്നെ ഞങ്ങള്‍ രണ്ട് പേരും സ്വയം ബോസ് ആണെന്നാണ് കരുതുന്നത്.

എനിക്ക് ഈ ഷോ വളരെയധികം ഇഷ്ടമാണ്, ഒരുപാട് കാര്യങ്ങള്‍ ഞാന്‍ ഈ ഷോയില്‍ നിന്നും പഠിച്ചിട്ടുണ്ട്. എന്റെ ക്ഷമയെ പലതവണ പരീക്ഷിച്ചിട്ടുണ്ട്. പലപ്പോഴും കൈവിട്ട് പോകുമ്പോള്‍ ക്ഷമയോടെ കാര്യങ്ങളെ സമീപിക്കാന്‍ ഞാന്‍ പരിശ്രമിക്കാറുണ്ട്. നിരവധി പുതിയ വ്യക്തികളെ പരിചയപ്പെടാനും അവരുടെ വ്യക്തിത്വത്തെ അറിയാനും ഇവിടെ സാധിക്കുന്നു.” സല്‍മാന്‍ പറയുന്നു.

Top