സിനിമ മേഖലയിൽ എനിക്കേറെ പ്രിയപ്പെട്ടത് ഒരു വ്യക്തി മാത്രം ; അമലാ പോള്‍

വിവാദങ്ങൾ കത്തിനിൽക്കുമ്പോളും സിനിമയിൽ സജീവമാണ് നടി അമലാ പോള്‍.

സിനിമാ മേഖലയില്‍ എനിക്കേറെ പ്രിയപ്പെട്ടത് ഒരു വ്യക്തി മാത്രം ആണെന്നും , ഒരേ ഒരാളെ മാത്രമേ എനിക്ക് ചൂണ്ടികാണിക്കാനുള്ളുവെന്നും അമലാ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

മറ്റാരുമല്ല എല്ലാവർക്കും പ്രിയങ്കരനായ അരവിന്ദ് സ്വാമിയാണ് അമലയുടെ പ്രിയ താരം.അകത്തും പുറത്തും ഒരു നല്ല വ്യക്തിത്വത്തിനുടമയാണ് അദ്ദേഹമെന്നും അമല പറഞ്ഞു.

മമ്മൂട്ടി നായകനായെത്തിയ മലയാള ചിത്രം ‘ഭാസ്കര്‍ ദി റാസ്കലി’ന്റെ തമിഴ് റീമേക്കായ ‘ഭാസ്കര്‍ ഒരു റാസ്കലി’ലാണ് അമല ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

അരവിന്ദ് സ്വാമിയാണ് ചിത്രത്തിലെ നായകന്‍. ചെന്നൈയില്‍ കഴിഞ്ഞ ദിവസം നടന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചില്‍ വെച്ചാണ് അമലയുടെ വെളിപ്പെടുത്തൽ.

ഈ ചിത്രത്തിൽ അഭിനയിക്കാൻ സാധിക്കുന്നതിൽ സന്തോഷമുണ്ടെന്നും, നിര്‍മാതാവ് മുരുഗന്‍ നന്ദി അറിയിക്കുന്നുവെന്നും,സിദ്ധിഖ് ചിത്രത്തില്‍ അഭിനയിക്കാന്‍ കഴിഞ്ഞത് എന്റെ ഭാഗ്യമായി കരുതുന്നുവെന്നും അമലാ പറഞ്ഞു.

Top