ഇന്ത്യയില്‍ എന്റെ സിനിമ മോശമാണെന്ന് പറയാൻ യോഗ്യതയുള്ളത് കമല്‍ഹാസന് മാത്രം: അല്‍ഫോണ്‍സ് പുത്രൻ

ന്ത്യയില്‍ കമല്‍ഹാസന് മാത്രമേ തന്റെ സിനിമ മോശമാണെന്ന് പറയാനുള്ള യോഗ്യതയുള്ളൂവെന്ന് അല്‍ഫോണ്‍സ് പുത്രൻ. തനിക്ക് എതിരെയുള്ള വിമര്‍ശനങ്ങളോട് പ്രതികരിച്ച് അല്‍ഫോണ്‍സ് പുത്രൻ എഴുതിയ കുറിപ്പിന് വന്ന് കമന്റിനായിരുന്നു സംവിധായകന്റെ മറുപടി. ‘ഗോള്‍ഡ്’ ഒരു മോശം സിനിമയാണ് എന്ന് അംഗീകരിച്ച് അടുത്ത ചിത്രം എടുക്കൂവെന്ന് പറഞ്ഞ ആരാധകനോടായിരുന്നു അല്‍ഫോണ്‍സിന്റെ പ്രതികരണം. അല്‍ഫോണ്‍സ് എഴുതിയ മറുപടിയും ട്രോള്‍ ആയി മാറിയിരിക്കുകയാണ്.

‘​ഗോൾഡ്’ ഒരു മോശം സിനിമയാണ്, അത് അം​ഗീകരിച്ച് അടുത്ത പടം ഇറക്ക്, സീൻ മാറും എന്നായിരുന്നു അല്‍ഫോണ്സ് പുത്രൻ പങ്കുവെച്ച കുറിപ്പിന് ഒരാള്‍ കമന്റ് എഴുതിയത്. ഇത് തെറ്റാണ് ബ്രോ എന്ന് പറഞ്ഞ് അല്‍ഫോണ്‍സ് മറുപടിയുമായി എത്തി. സിനിമ നിങ്ങൾക്ക് ഇഷ്‍ടമായില്ലെന്ന് പറയാം എന്നാല്‍ എന്റെ സിനിമ മോശമാണെന്ന് പറയാനുള്ള യോ​ഗ്യത ഇന്ത്യയിൽ ഞാൻ ആകെ കണ്ടത് കമൽഹാസൻ സാറിൽ മാത്രമാണ്. അദ്ദേഹം മാത്രമാണ് സിനിമയിൽ എന്നേക്കാൾ കൂടുതൽ പണി അറിയാവുന്ന വ്യക്തി. അപ്പോൾ ഇനി പറയുമ്പോൾ നിങ്ങൾക്ക് ഇഷ്‍ടപ്പെട്ടില്ല എന്ന് തറപ്പിച്ച് പറയണം,’ എന്നും അല്‍ഫോണ്‍സ് എഴുതി. സിനിമ മോശമായാല്‍ അങ്ങനെ തന്നെ പറയും എന്ന് വ്യക്തമാക്കി ആരാധകരും രംഗത്ത് എത്തി.

Top