ഒപിയിൽ 200 പേർ മാത്രം : തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിയന്ത്രണം

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഇതനുസരിച്ച് ഒരു ദിവസം200 പേരെ മാത്രമേ ഒ പിയിൽ പരിശോധിക്കുകയുള്ളു.

ആശുപത്രിയിൽ സന്ദർശകരെ അനുവദിക്കില്ല. രോഗിക്ക് ഒപ്പം ഒരാളെ മാത്രമേ അനുവദിക്കൂ. റിവ്യൂ പരിശോധനകൾ ഓൺലൈനായി നടത്തും. അടിയന്തരമല്ലാത്ത ശസ്ത്രക്രിയകൾ നിർത്തിവയ്ക്കുകയും ചെയ്തു.

Top