നിയമസഭയില്‍ സര്‍ക്കാര്‍ അറിയിച്ച കണക്ക് വ്യാജം ; മതമില്ലെന്ന് വ്യക്തമാക്കിയവര്‍ 1234 പേര്‍ മാത്രം

caste,religion

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളില്‍ ജാതിയും മതവും വേണ്ടെന്നു വച്ചവര്‍ 2,984 പേര്‍ മാത്രമാണെന്ന് ഐടി അറ്റ് സ്‌കൂള്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ അന്‍വര്‍ സാദത്ത്. മതരഹിത കുട്ടികളുടെ പുതിയ കണക്കുകള്‍ ഫേസ്ബുക്കിലുടെയാണ് അദ്ദേഹം പുറത്ത് വിട്ടത്.

പുതിയ കണക്ക് പ്രകാരം ജാതി-മതമില്ലാത്തവര്‍ (നോണ്‍ റിലീജിയസ്)എന്ന് രേഖപ്പെടുത്തിയത് കേവലം 748 പേര്‍ മാത്രമാണ്. മതം ബാധകമല്ല (നോട്ട് അപ്ലിക്കബിള്‍) എന്ന് രേഖപ്പെടുത്തിയത് 486 പേര്‍ മാത്രവും. ഈ രണ്ട് ഗണത്തിലുള്ളവരെ പരിഗണിച്ചാല്‍ 1234 പേര്‍ മാത്രമാണ് മതമില്ലെന്ന് വ്യക്തമാക്കി പ്രവേശനം നേടിയവര്‍.

ജാതിയും മതവുമില്ലാത്ത ഒന്നേകാല്‍ ലക്ഷം കുട്ടികള്‍ പ്രവേശനം നേടിയെന്നാണ് വിദ്യാഭ്യാസ മന്ത്രി നിയമസഭയില്‍ അറിയിച്ച കണക്ക്. കോളം പൂരിപ്പിക്കാത്തവരെയും ജാതിമതം ഉപേക്ഷിച്ചവരായി കണക്കാക്കിയതാണ് പിഴവിനു കാരണമായതെന്നാണ് വിശദീകരണം.

Top