ഓൺലൈൻ ക്ലാസിനിടെ അശ്ലീല സംസാരം ; അധ്യാപകൻ അറസ്റ്റിൽ

ചെന്നൈ: ഓൺലൈൻ ക്ലാസിനിടെ വിദ്യാർത്ഥിനികളോട് അശ്ലീല ചുവയോടെ സംസാരിച്ച ഒരു അധ്യാപകൻകൂടി അറസ്റ്റിൽ. ചെന്നൈ കേന്ദ്രീയ വിദ്യാലയത്തിലെ ഭൗതികശാസ്ത്ര അധ്യാപകൻ മനോജ് കുമാറാണ് പിടിയിലായത്. ഇതുവരെ 4 അധ്യാപകരാണ് പിടിയിലായ്ത്. അധ്യാപകരുടെ ഓൺലൈൻ ക്ലാസ് പരിശോധിക്കാൻ വിദഗ്ധ സമിതി രൂപീകരിക്കുമെന്ന് തമിഴ്നാട് സ‍ര്‍ക്കാര്‍ വ്യക്തമാക്കി.

മനോജ് കുമാറിനെ ചെന്നൈയിലെ ഫ്ലാറ്റിലെത്തിയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പോക്സോ വകുപ്പ് പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തത്. ഓൺലൈൻ ക്ലാസിനിടെ കുട്ടികളോട് അശ്ലീല ചുവയോടെ സംസാരിച്ചും വിനോദ സ‍ഞ്ചാര കേന്ദ്രങ്ങളിലേക്ക് ക്ഷണിച്ചും അധ്യാപക‍ര്‍ നടത്തിയ സംഭാഷണത്തിന്റെ സ്ക്രീൻഷോട്ടുകൾ വിദ്യാ‍‍ര്‍ത്ഥിനികൾ പുറത്തുവിട്ടിരുന്നു. ഇതിനു പിന്നാലെയാണ് അധ്യാപകരെ അറസ്റ്റ് ചെയ്തത്.

Top