ചര്‍ച്ച പരാജയം : കൊച്ചിയിലെ ഓൺലൈൻ ടാക്സി ഡ്രൈവർമാരുടെ സമരം തുടരും

കൊച്ചി: കൊച്ചിയിലെ ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാര്‍ നടത്തുന്ന പണിമുടക്ക് തുടരും. ലേബര്‍ കമ്മീഷണറുമായുള്ള ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് പണിമുടക്ക് തുടരുമെന്ന് തൊഴിലാളി നേതാക്കള്‍ അറിയിച്ചത്.

വേതന വര്‍ധനവ് നടപ്പാക്കുക, കമ്മീഷന്‍ നിരക്ക് കുറയ്ക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഇന്നലെ രാത്രി മുതലാണ് ഓണ്‍ലൈന്‍ ടാക്‌സി യൂണിയനുകള്‍ പണിമുടക്ക് തുടങ്ങിയത്.

പണിമുടക്കിനെ തുടര്‍ന്ന് ജില്ല ലേബര്‍ കമ്മീഷന്‍ തൊഴിലാളികളെ ചര്‍ച്ചയ്ക്ക് വിളിച്ചെങ്കിലും ഓണ്‍ലൈന്‍ ടാക്‌സി കമ്പനി പ്രതിനിധികള്‍ പങ്കെടുത്തില്ല. തുടര്‍ന്നാണ് സംസ്ഥാന ലേബര്‍ കമ്മീഷന് തൊഴിലാളി യൂണികളുമായി ചര്‍ച്ച നടത്തുമെന്ന തീരുമാനം എത്തിയത്.

അതേസമയം സംസ്ഥാനത്തെ മോട്ടോര്‍ വാഹന നിയമത്തിന്റെ കീഴില്‍ വരാത്തതിനാല്‍ പ്രശ്‌നത്തില്‍ ഇടപെടാന്‍ സര്‍ക്കാരിന് പരിമിതികളുണ്ടെന്ന് ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍ പ്രതികരിച്ചു.

Top