ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുമായി ഓണ്‍ലൈന്‍ ഷോപ്പിംഗ് പ്ലാറ്റ്ഫോമായ ആമസോണ്‍

ജീവ കാരുണ്യപ്രവര്‍ത്തനങ്ങളുമായി ആഗോള ഓണ്‍ലൈന്‍ ഷോപ്പിംഗ് പ്ലാറ്റ്ഫോമായ ആമസോണ്‍. സൈറ്റില്‍ വില്‍ക്കപ്പെടാതെ കിടക്കുന്ന സാധനങ്ങള്‍ വിവിധ സംഘടനകളുമായി ചേര്‍ന്ന് ആവശ്യക്കാരിലേക്ക് എത്തിക്കാനാണ് ആമസോണിന്റെ പദ്ധതി. ഫുള്‍ഫില്‍മെന്റ് ബൈ ആമസോണ്‍ (എഫ്ബിഎ) എന്ന പദ്ധതിക്കാണ് ആമസോണ്‍ തുടക്കമിടുന്നത്.

ആമസോണ്‍ ഗോഡൗണില്‍ നിന്ന് നേരിട്ടാണ് ഉല്‍പ്പന്നങ്ങള്‍ നല്‍കുന്നത്. തുടക്കത്തില്‍ അമേരിക്കയിലും ഇംഗ്ലണ്ടിലുമാണ് ഈ പദ്ധതി നടപ്പാക്കുന്നത്.സെപ്തംബര്‍ ഒന്നുമുതല്‍ ആരംഭിക്കും. ചെറിയ കേടുപാടുകള്‍ കാരണം ഉപയോക്താക്കള്‍ തിരിച്ചയച്ച ഉല്‍പ്പന്നങ്ങളും ഇതിനായി ഉപയോഗിക്കും.

ആമസോണിന്റെ ഗോഡൗണുകളില്‍ സൂക്ഷിച്ചിരിക്കുന്ന തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ നീക്കം ചെയ്യാന്‍ വ്യാപാരികള്‍ തീരുമാനിക്കുന്നതോടെയാണ് പദ്ധതിയിലേക്ക് ഉല്‍പ്പന്നങ്ങള്‍ എത്തുന്നത്. ഉപയോഗശൂന്യമായി കിടക്കുന്ന ദശലക്ഷക്കണക്കിന് ഉല്‍പ്പന്നങ്ങള്‍ ഇതോടെ ആവശ്യക്കാരിലെത്തും.

Top