ഓണ്‍ലൈന്‍ ഷോപ്പിങ്ങില്‍ ജനങ്ങള്‍ക്ക്‌ താല്‍പര്യം കുറയുന്നതായി റിപ്പോര്‍ട്ട്

ന്യുഡല്‍ഹി: രാജ്യത്ത് ഓണ്‍ലൈന്‍ വിപണിയുടെ സാധ്യതകള്‍ വര്‍ധിക്കുന്നുണ്ടെങ്കിലും വിപണി വിട്ടു പോകുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനയെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ഓണ്‍ലൈന്‍ ഷോപ്പിങ്ങ് ഉപേക്ഷിച്ചത് 5 കോടി പേരാണെന്ന് ഗൂഗിളും ബയാന്‍ ആന്റ് കമ്പനിയും നടത്തിയ പഠനത്തില്‍ വ്യക്തമാക്കുന്നു. ആദ്യത്തെ വാങ്ങലില്‍തന്നെ 5.4 കോടി പേരാണ്‌ ഓണ്‍ലൈന്‍ ഷോപ്പിങ്ങ് നിര്‍ത്തിയത്. പ്രാദേശിക ഭാഷകള്‍ അറിയാത്ത സാധാരണക്കാരായ ഉപഭോക്താക്കളാണ് വിപണി വിട്ടത്.

നിലവാരം കുറഞ്ഞ ഉത്പന്നങ്ങള്‍ ഇത്തരം സൈറ്റുകള്‍ വഴി വിറ്റഴിക്കുകയും അതേസമയം പരാതിപ്പെടാന്‍ ഫലപ്രദമായി മാര്‍ഗ്ഗമില്ലാത്തതും, വിപണിയില്‍ നിന്ന്‌ ഉപഭോക്താക്കളെ അകറ്റി. ഓണ്‍ലൈന്‍ ഷോപ്പിങ്ങ് മേഖലയില്‍ സ്ഥിരമായി പിടിച്ചു നില്‍ക്കുന്നവരുടെ എണ്ണം കുറയുകയാണെന്നും കണ്ടെത്തി. ആമസോണ്‍, ഫ്‌ളിപ്പ്കാര്‍ട്ട് തുടങ്ങിയ ഷോപ്പിങ്ങ് സൈറ്റുകളില്‍ രജിസ്റ്റര്‍ ചെയ്യുന്ന കച്ചവടക്കാര്‍ നിലവാരമില്ലാത്ത ഉത്പന്നങ്ങള്‍ വിറ്റഴിക്കുന്നതും ഉപഭോക്താക്കളുടെ വിശ്വാസ്യത ഇല്ലാതാക്കിയതായി പറയുന്നു.

Top