ഓണ്‍ലൈന്‍ ഷോപ്പിംഗ് വമ്പന്മാരെ നിയന്ത്രിക്കാനൊരുങ്ങി സര്‍ക്കാര്‍

ഓണ്‍ലൈന്‍ ഷോപ്പിംഗ് വമ്പന്മാര്‍ക്ക് കഠിഞ്ഞാണിടാനുള്ള നീക്കവുമായ് സര്‍ക്കാര്‍. രാജ്യത്തെ ഇ കോമേഴ്‌സ് രംഗത്തെ ആകര്‍ഷകമായ വമ്പന്‍ ഓഫറുകള്‍ക്ക് തടയിടാന്‍ പുതിയ വ്യവസ്ഥകളുമായ് എതത്തിയിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഓണ്‍ലൈന്‍ രംഗത്തെ ഭീമന്‍മാരായ ആമസോണിനെയും ഫ്‌ലിപ്പ്കാര്‍ട്ടിനെയും കാര്യമായി ബാധിക്കുന്ന നിയമമാണ് കേന്ദ്രസര്‍ക്കാര്‍ കൊണ്ട് വന്നിട്ടുള്ളത്.

ഇകോമേഴ്‌സ് രംഗത്തുള്ള സ്ഥാപനങ്ങള്‍ക്ക് ഏതെങ്കിലും തരത്തില്‍ ഓഹരി പങ്കാളിത്തമുള്ള കമ്പനികളുടെ ഉത്പന്നങ്ങളെ ഇകോമേഴ്‌സ് വെബ്‌സൈറ്റുകളിലൂടെ വില്‍പന നടത്താന്‍ പാടില്ലെന്നാണ് പുതിയ വ്യവസ്ഥ. പല കമ്പനികളുടെ ഉത്പന്നങ്ങളും ഇനി ഇകോമേഴ്‌സ് വെബ് സൈറ്റിലൂടെ വില്‍ക്കാനാകില്ല എന്നത് ആമസോണിനും ഫ്‌ലിപ്കാര്‍ട്ടിനും ഒരു തിരിച്ചടി തന്നെയാണ്. 2019 ഫെബ്രുവരി ഒന്നു മുതലാണ് നിയമം നിലവില്‍ വരുന്നത്. ഉല്‍പാദകരുമായി നേരിട്ടെത്തുന്ന ധാരണയുടെ അടിസ്ഥാനത്തില്‍ ഇ കോമേഴ്‌സ് സൈറ്റുകളില്‍ നടക്കുന്ന എക്‌സ്‌ക്ലൂസീവ് ഇടപാടുകള്‍ക്കും പുതിയ നിയമം വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

Top