ഓൺലൈൻ പെൺവാണിഭം; ഐ.ജി ശ്രീജിത്ത് തന്നെ അന്വേഷിക്കും

തിരുവനന്തപുരം: ഓണ്‍ലൈന്‍ പെണ്‍വാണിഭ കേസില്‍ നിന്ന് ഐ.ജി ശ്രീജിത്തിനെ മാറ്റിയിട്ടില്ലെന്ന് ആഭ്യന്തര വകുപ്പ് മന്ത്രിയുടെ ഓഫീസ് അറിയിച്ചു.

മുന്‍കൂട്ടി പറഞ്ഞ പ്രകാരം എടുത്ത മൂന്ന് ദിവസത്തെ ലീവാണ് ഉള്ളത്. തിരിച്ച് വന്നാലുടന്‍ ശ്രീജിത്ത് തന്നെ അന്വേഷണം നടത്തുമെന്നും ആഭ്യന്തര മന്ത്രിയുടെ ഓഫീസ് അറിയിച്ചു.

കഴിഞ്ഞ ദിവസമാണ് ശ്രീജിത്തിനെ സ്ഥലംമാറ്റിയെന്ന രൂപത്തില്‍ സോഷ്യല്‍ മീഡിയയില്‍ വാര്‍ത്ത പ്രചരിച്ചിരുന്നത്. ഇക്കാര്യത്തേക്കുറിച്ച് ശ്രീജിത്ത് പ്രതികരിക്കാതിരുന്നതും സംശയമുണര്‍ത്തിയിരുന്നു.

അതേസമയം പുകമറ സൃഷ്ടിച്ച് വാര്‍ത്താ താരമാക്കാന്‍ ചില കേന്ദ്രങ്ങള്‍ നടത്തിയ ‘ഇടപെടലിന്റെ’ ഭാഗമായാണ് തെറ്റായ വാര്‍ത്ത പ്രചരിക്കാന്‍ കാരണമെന്നാണ് ഉന്നത പൊലീസ് കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നത്.

Top