Online Sex Racket: Drug and physicaly harassing of the girl ‘s statement

തിരുവനന്തപുരം: രാഹുല്‍ പശുപാലന്‍ ഉള്‍പ്പെട്ട പെണ്‍വാണിഭ സംഘത്തിലെ മുഖ്യകണ്ണികളെക്കുറിച്ചുള്ള വിവരങ്ങള്‍ പൊലീസിന് ലഭിച്ചു.

ഇന്നലെ പിടിയിലായ അബ്ദുള്‍ ഖാദറിനുവേണ്ടി ബംഗലൂരുവില്‍ നിന്നും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ എത്തിച്ചത് ജോഷിയെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം.അബ്ദുള്‍ഖാദറിന്റെ മൊഴിയില്‍ നിന്നാണ് പൊലീസിന് ജോഷിയുടെ നീക്കങ്ങളെ കുറിച്ച് വിവരം ലഭിച്ചത്.

കൊച്ചി സ്വദേശിയായ ജോഷി നേരത്തെയും പെണ്‍വാണിഭക്കേസിലെ പ്രതിയാണ്. ജോഷിയാണ് അന്തര്‍സംസ്ഥാന റാക്കിന്റ കൂട്ടുയോജിപ്പിക്കുന്ന മുഖ്യ കണ്ണിയെന്നാണ് പൊലീസ് പറയുന്നത്. ഓപ്പറേഷന്‍ ബിഗ് ഡാഡിയുടെ ഭാഗമായി ബംഗല്ലൂരുനിന്നും കൊച്ചയില്‍ രണ്ട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെത്തിച്ചരുന്നു. ജോഷിയാണ് ഇതിനു സഹായച്ചതെന്ന് അബ്ദുള്‍ ഖാദര്‍ മൊഴി നല്‍കി.

കേന്ദ്രസര്‍ക്കാര്‍ പദ്ധതിയുടെ ഏജന്റുമാര്‍ എന്ന വ്യാജേന ഓണ്‍ലൈനില്‍ പരസ്യങ്ങള്‍ നല്‍കിയാണ് പെണ്‍കുട്ടികളെ കുടുക്കിയിരുന്നത്.
ഇതിനു നേതൃത്വം നല്‍കിയത് കോട്ടയം സ്വദേശി ലിനീഷ് മാത്യുവും രാഹുല്‍ പശുപാലനും ചേര്‍ന്നാണ്. പദ്ധതിക്കായി അപേക്ഷിച്ച പെണ്‍കുട്ടിളെ ലിനീഷ് കൊച്ചിയിലെത്തിച്ച് പശുപാലന് കൈമാറും. ചതിയില്‍പ്പെട്ട പെണ്‍കുട്ടികളെ വിഡിയോ ഇന്റര്‍നെറ്റില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു സംഘം കൂടെ നിര്‍ത്തിയിരുന്നത്.

അതേസമയം, മയക്കുമരുന്നു നല്‍കിയാണ് തന്നെ ആദ്യം പീഡിപ്പിച്ചതെന്ന് പിടിയിലായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി മൊഴി നല്‍കി. പെണ്‍കുട്ടി പലതവണ പീഡിപ്പിക്കപ്പെട്ടതായി വൈദ്യ പരിശോധനയില്‍ തെളിഞ്ഞിട്ടുണ്ട്.

കൊച്ചയിലേക്ക് വിനോദ യാത്രയെന്ന പേരിലാണ് ബംഗല്ലൂരില്‍ നിന്നും ലിനീഷ് മാത്യു തങ്ങളെ കൂട്ടുകൊണ്ടുവന്നതെന്നാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ നല്‍കിയിരിക്കുന്നമൊഴി.

ബംഗല്ലൂരിലുള്ള രക്ഷിതാക്കളുമായി ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ ബന്ധപ്പെടാന്‍ ശ്രമിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം അറസ്റ്റിലായ 12പേരെയും റിമാന്‍ഡ് ചെയ്തു. അബ്ദുക്ള്‍ ഖാദറിനെയും രാഹുല്‍ പശുപാലിനെയും കസ്റ്റഡയില്‍ വാങ്ങി ചോദ്യം ചെയ്യും.

Top