online sex racket case is absolutely fake; Rahul Pasupalan

തിരുവനന്തപുരം: ഓണ്‍ലൈന്‍ പെണ്‍വാണിഭക്കേസില്‍ തന്നെ കുടുക്കിയതാണെന്ന് രാഹുല്‍ പശുപാലന്‍. ഭരണത്തിലിരിക്കുന്നവരാണ് തന്നെ കുടുക്കിയത്. ജുഡീഷ്യറിയില്‍ തനിക്ക് വിശ്വാസമുണ്ട്. ഇന്നോ നാളെയോ കൊണ്ട് ലോകം അവസാനിക്കുന്നില്ലെന്നും രാഹുല്‍ പറഞ്ഞു.

അതേസമയം, ഓണ്‍ലൈന്‍ പെണ്‍വാണിഭത്തിലെ മുഴുവന്‍ പ്രതികളേയും വൈദ്യപരിശോധനയ്ക്ക് വിധേയമാക്കാന്‍ കോടതി ഉത്തരവിട്ടു. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ഉത്തരവിട്ടത്. വൈദ്യ പരിശോധനക്ക് ശേഷം പ്രതികളുടെ കസ്റ്റഡി അപേക്ഷ കോടതി പരിഗണിക്കും.

Top