ആമസോണിനെതിരെ ഓൺലൈൻ വില്പന ഗ്രൂപ്പ് രംഗത്ത്

ന്ത്യയിൽ ആമസോൺ പക്ഷപാതം കാണിക്കുന്നതായി ഓണ്‍ലൈന്‍ വില്‍പനക്കാരുടെ ഗ്രൂപ്പായ അയിയോവയുടെ ആരോപണം. ഇത് സംബന്ധിച്ച് നല്‍കിയ ആന്റിട്രസ്റ്റ് പരാതിയെക്കുറിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ സമര്‍പ്പിക്കാന്‍ കോംപറ്റീഷന്‍ കമ്മിഷന്‍ ഓഫ് ഇന്ത്യ ആവശ്യപ്പെട്ടു. ആഗോള ഓണ്‍ലൈന്‍ വില്‍പനാ ഭീമന്‍ ആമസോണിന്റെ ഇന്ത്യന്‍ വിഭാഗം അവരുടെ സ്വന്തം വില്‍പനക്കാരായ ക്ലൗഡ്‌ടെയില്‍, ആമസോണ്‍ റീട്ടെയില്‍ എന്നീ സെല്ലര്‍മാര്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്നു എന്നാണ് പരാതിയില്‍ പറയുന്നത്.

നിരവധി പ്രതിസന്ധികളില്‍പ്പെട്ട് നട്ടംതിരിയുന്ന ആമസോണ്‍ ഇന്ത്യയെ മറ്റൊരു പ്രശ്നം കൂടി പിടികൂടിയിരിക്കുകയാണ്. അമേരിക്കന്‍ കമ്പനികളുടെ നിയന്ത്രണത്തിലുള്ള ആമസോണും, അവരുടെ പ്രധാന എതിരാളി ഫ്‌ളിപ്കാര്‍ട്ടും എഫ്ഡിഐ നിയമങ്ങള്‍ ലംഘിച്ചിട്ടുണ്ടോ എന്നു പരിശോധിക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനോട് കേന്ദ്രം ആവശ്യപ്പെട്ടിരിക്കുകയാണ്. അതേസമയം, ഇരു ഇ കോമേഴ്‌സ് സ്ഥാപനങ്ങള്‍ക്കുമെതിരെ കര്‍ണാടക ഹൈക്കോര്‍ട്ടില്‍ നല്‍കിയിരിക്കുന്ന പരാതിയുടെ വിധിയും അധികം താമസിയാതെ ഉണ്ടായേക്കും.

Top