ഖത്തറില്‍ കോവിഡ് വാക്‌സിനേഷനായുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ തുടങ്ങി

qatar-crisis

ദോഹ: ഖത്തറില്‍ കോവിഡ് വാക്‌സിനേഷനായുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ജനുവരി 17 മുതല്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഫോം ലഭ്യമാകും. ഈ ലിങ്ക് ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്യുന്നവര്‍ അവരവരുടെ നാഷണല്‍ ഒതന്റിഫിക്കേഷന്‍ സിസ്റ്റം(എന്‍എഎസ്)തൗതീഖ് യൂസേര്‍നെയിമും പാസ്വേഡും നിര്‍ബന്ധമാണ്.

നിലവില്‍ വാക്‌സിന്‍ സ്വീകരിക്കാന്‍ യോഗ്യരായവര്‍ക്ക് കുത്തിവെപ്പിനായി ഓണ്‍ലൈന്‍ അപ്പോയിന്റ്‌മെന്റ് എടുക്കാം. 60 വയസ്സിനും അതിന് മുകളിലും പ്രായമുള്ളവര്‍, ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുള്ളവര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ക്കാണ് ഇപ്പോള്‍ വാക്‌സിന്‍ നല്‍കുന്നത്. നിലവില്‍ 27 ഹെല്‍ത്ത് സെന്ററുകളിലും വാക്‌സിനേഷന് സൗകര്യമുണ്ട്.

Top