അന്താരാഷ്ട്ര വനിതാ ചലച്ചിത്രമേളയുടെ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു

കോഴിക്കോട്: സാംസ്കാരിക വകുപ്പിന്റെ സമം പദ്ധതിയുടെ ഭാഗമായി 2022 ജൂലൈ 16, 17, 18 തീയതികളില്‍ കോഴിക്കോട് കൈരളി ശ്രീ തിയറ്റേഴ്സില്‍ കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന മൂന്നാമത് അന്താരാഷ്ട്ര വനിതാ ചലച്ചിത്ര മേളയുടെ ഓണ്‍ലൈന്‍ ഡെലിഗേറ്റ് രജിസ്ട്രേഷന്‍ 2022 ജൂലൈ രണ്ടിന് ആരംഭിക്കും.

മുതിര്‍ന്നവര്‍ക്ക് 300 രൂപയും വിദ്യാര്‍ത്ഥികള്‍ക്ക് 200 രൂപയുമാണ് ഡെലിഗേറ്റ് ഫീസ്. രാവിലെ 10 മണി മുതല്‍ വെബ്സൈറ്റ് വഴി രജിസ്ട്രേഷന്‍ നടത്താം.

വനിതാ സംവിധായകരുടെ 24 ചിത്രങ്ങളാണ് ത്രിദിന മേളയില്‍ പ്രദര്‍ശിപ്പിക്കുക. ലോക സിനിമ, ഇന്ത്യന്‍ സിനിമ, മലയാള സിനിമ, ഡോക്യുമെന്ററി, ഷോര്‍ട്ട് ഫിക്ഷന്‍ എന്നീ വിഭാഗങ്ങളിലായാണ് പ്രദര്‍ശനം.

Top