രാജ്യത്ത് ഓണ്‍ലൈനിലെ വമ്പന്‍ ഓഫറുകള്‍ക്ക് പൂട്ടുവീഴും; വ്യാപാര നയം വരുന്നു!

ന്യൂഡല്‍ഹി: ഓണ്‍ലൈനിലെ വമ്പന്‍ ഓഫറുകള്‍ക്ക് പൂട്ടുവീഴുന്നു. ഡിസ്‌കൗണ്ടുകള്‍ നല്‍കി ഉല്‍പന്ന വിലയെ സ്വാധീനിക്കാന്‍ ഇ-കൊമേഴ്‌സ് കമ്പനികള്‍ക്കുള്ള സ്വാതന്ത്യത്തിനു വിലങ്ങിടുന്ന നിയമം വരുന്നു. ഇതേതുടര്‍ന്ന്, ദേശീയ ഓണ്‍ലൈന്‍ വ്യാപാര നയത്തിന്റെ കരടുരൂപത്തിന്മേല്‍ സര്‍ക്കാര്‍ അഭിപ്രായം തേടിയിട്ടുണ്ട്.

ഇ-വ്യാപാര മേഖലയില്‍ എന്തൊക്കെ നിയന്ത്രണങ്ങള്‍ കൊണ്ടുവരണമെന്ന കാര്യത്തിലും, ഈ രംഗത്തെ വിദേശ നിക്ഷേപം, ആഭ്യന്തര സംരംഭകരെ പ്രോല്‍സാഹിപ്പിക്കല്‍ തുടങ്ങിയ കാര്യങ്ങളിലും നിയമത്തില്‍ വ്യവസ്ഥകളുണ്ടാകും.

ഓണ്‍ലൈന്‍ സൈറ്റുകളില്‍ വമ്പന്‍ ഡിസ്‌കൗണ്ട് അടക്കമുള്ള വില നിര്‍ണയ രീതികള്‍ക്ക് നിശ്ചിത ദിവസം സമയപരിധി ഏര്‍പ്പെടുത്തണമെന്ന വ്യവസ്ഥയും , ഇന്ത്യയുടെ പേയ്‌മെന്റ് പ്ലാറ്റ്‌ഫോമായ ‘റൂപേ’ ഓണ്‍ലൈന്‍ ഇടപാടുകളില്‍ വ്യാപകമാക്കാന്‍ പ്രോല്‍സാഹനമേകാനും കേന്ദ്രം ആലോചിക്കുന്നുണ്ട്.

Top