ഓൺലൈൻ മൊബൈൽ ഗെയിം പബ്ജി ലൈറ്റ്; ഇന്ത്യയിൽ അവതരിപ്പിച്ചു

നപ്രീയ ഓൺലൈൻ മൊബൈൽ ഗെയിമായ പബ്ജിയുടെ പേഴ്‌സണൽ കമ്പ്യൂട്ടറുകളിലേക്കുള്ള സൗജന്യ പതിപ്പ് ഇന്ത്യയിൽ അവതരിപ്പിച്ചു. സാധാരണ ലാപ്ടോപ്പുകളിലും ഇൻസ്റ്റാൾ ചെയ്ത് കളിക്കാവുന്ന പബ്ജി പിസി പതിപ്പാണ് പബ്ജി ലൈറ്റ്. പിസി ഗെയിമർമാർക്കിടയിൽ സ്വീകാര്യത വർധിപ്പിക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ടെൻസെന്റ് ഗെയിംസിന്റെ ഈ നീക്കം.

പബ്ജി ലൈറ്റ് ബീറ്റാ ടെസ്റ്റിങിന് വേണ്ടിയുള്ള മുൻകൂർ രജിസ്ട്രേഷൻ കഴിഞ്ഞ മാസമാണ് ഇന്ത്യയിൽ ആരംഭിച്ചത്. രജിസ്റ്റർ ചെയ്യുന്ന ഉപയോക്താക്കൾക്ക് ടൈഗർ എം 416 തോക്കും ചീറ്റാ പാരച്യൂട്ട് സ്‌കിന്നും സൗജന്യമായി ലഭിക്കുമെന്ന് നേരത്തെ അധികൃതർ അറിയിച്ചിരുന്നു.

പബ്ജി ലൈറ്റിന്റെ വെബ്സൈറ്റിൽ നിന്നും പബ്ജി ലൈറ്റ് ബീറ്റാ ഡൗൺലോഡ് ചെയ്യാവുന്നതാണ്. ഇന്ത്യൻ കളിക്കാർക്ക് വേണ്ടി പബ്ജി ലൈറ്റിൽ ഹിന്ദി ഭാഷകൂടി ചേർത്തിട്ടുണ്ട്.രജിസ്‌ട്രേഷൻ ഒരു ലക്ഷം ആയാൽ എല്ലാ ഉപയോക്താക്കൾക്കും കറുത്ത സ്‌കാർഫ്, പങ്ക് ഗ്ലാസ്, കോംബാറ്റ് പാന്റ്‌സ് എന്നിവ ബോണസായി ലഭിക്കും. കളിക്കാർക്ക് ഗോൾഡ് പബ്ജി സ്‌കാർഫ്, മഞ്ഞയും കറുപ്പും വരകളുള്ള ഷർട്ട്, ചുവന്ന ടോപ്പ് എന്നിവ ലഭിക്കും

Top