ഓണ്‍ലൈന്‍ മൊബൈല്‍ ഗെയിം പബ്ജി ലൈറ്റ് ഇന്ത്യയിലേയ്ക്ക്…

നപ്രീയ ഓണ്‍ലൈന്‍ മൊബൈല്‍ ഗെയിമായ പബ്ജിയുടെ പേഴ്‌സണല്‍ കമ്പ്യൂട്ടറുകളിലേക്കുള്ള സൗജന്യ പതിപ്പ് തായ്‌ലന്റില്‍ അവതരിപ്പിച്ചു. പബ്ജി ലൈറ്റ് എന്ന പേരിലാണ് ഈ പുതിയ പതിപ്പ്‌ അവതരിപ്പിച്ചത്. ഹോങ്കോങ്ങ്, തായ്വാന്‍, ബ്രസീല്‍, ബംഗ്ലാദേശ് എന്നിവിടങ്ങളിലും പേഴ്‌സണല്‍ കമ്പ്യൂട്ടറുകളിലേക്കുള്ള സൗജന്യ പതിപ്പ് അവതരിപ്പിച്ചു. ഇതിന് പിന്നലെ ഇന്ത്യയിലേയ്ക്ക് പബ്ജിയുടെ പുതിയ പതിപ്പ് എത്തിക്കുമെന്നാണ് റിപ്പോര്‍ട്ട്.

താമസിയാതെ തന്നെ എല്ലാ രാജ്യങ്ങളിലേയ്ക്കും ഈ സൗജന്യ പതിപ്പ് ലഭ്യമാക്കും. നിലവിലെ പിസി പതിപ്പിനെക്കാള്‍ ശേഖരണ ശേഷിയില്‍ ലൈറ്റായ പതിപ്പാണ് പബ്ജി ലൈറ്റ്. അധികം ഹാര്‍ഡ് വെയര്‍ പ്രത്യേകതകളൊന്നും ഇത് പ്രവര്‍ത്തിക്കാന്‍ ആവശ്യമില്ല. വലിയ സൈസുള്ള പിസി പതിപ്പ് പുതിയ കമ്പ്യൂട്ടറുകളിലെ കാര്യക്ഷമമായി പ്രവര്‍ത്തിക്കൂ എന്ന പരാതി കണക്കിലെടുത്താണ് പുതിയ പതിപ്പ് എത്തുന്നത്.

Top