ഓൺലൈൻ മാട്രിമോണിയിലൂടെ ജീവിത പങ്കാളികളെ കണ്ടെത്തുന്നതിൽ മലയാളികൾ മുൻ പന്തിയിൽ

wedding

കൊച്ചി: ഇന്റർനെറ്റ് യുഗത്തിൽ പങ്കാളികളെ തിരഞ്ഞെടുക്കുന്നതിലും മലയാളികൾ മലയാളികൾ ഓൺലൈൻ ഉപയോഗിക്കുന്നതായി കണക്കുകൾ. ലക്ഷത്തിലേറെ മലയാളികൾ ഓൺലൈൻ മാട്രിമോണികളിൽ രജിസ്റ്റർ ചെയ്ത് പങ്കാളികൾക്കായി കാത്തിരിക്കുന്നതായാണ് പുതിയ കണക്കുകൾ റിപ്പോർട്ട് ചെയ്യുന്നത്.

അതിൽ കൂടുതൽ പ്രൊഫലിലുകളുമായി കേരളമാട്രിമോണിയിൽ മുന്നിൽ. ഒരു ലക്ഷത്തിലേറെ വിദേശ മലയാളികൾ കൂടുതലായും കേരളമാട്രിമോണിയിൽ ഉള്ളത്. ഓൺലൈനിൽ രജിസ്റ്റർ ചെയ്യുന്നവരിൽ 30% സ്ത്രീകളും 70% പുരുഷന്മാരുമാണ്. പുരുഷൻമാർ രജിസ്റ്റർ ചെയ്തിരിക്കുന്നവരിൽ ശരാശരി പ്രായം 29 വയസും സ്ത്രീകളുടെത് 25 വയസുമാണ്.

അറബ് എമിറേറ്റ്‌സ്, സൗദി അറേബ്യ, യുഎസ്, യുകെ, ഖത്തർ, കുവൈറ്റ്, ഒമാൻ, ബഹ്റൈൻ എന്നിവിടങ്ങളിൽ ജോലി ചെയ്യുന്ന വിദേശ മലയാളികളാണ് കൂടുതലും ഓൺലൈൻ മാട്രിമോണിയിലൂടെ പങ്കാളികളെ തേടുന്നത്. 53 ശതമാനം പേരും വിദേശത്ത് താമസിക്കുന്ന ജീവിത പങ്കാളികളെയാണ് നോക്കുന്നത്. അതിൽ യുഎഇ, യുഎസ്എ, കാനഡ, ഓസ്‌ട്രേലിയ എന്നിവയാണ് ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന രാജ്യങ്ങൾ. 30% പുരുഷന്മാരും 18% സ്ത്രീകളും സ്വന്തം ജാതിക്ക് പുറത്തുള്ള ജീവിത പങ്കാളികളേയും വിവാഹം കഴിക്കാൻ ഇഷ്ടപ്പെടുന്നുണ്ട്. സൈറ്റിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന 39% സ്ത്രീകളും വിദ്യാഭ്യാസ യോഗ്യത എഞ്ചിനീയറിംഗ്, മാനേജ്‌മെന്റ്, മെഡിസിൻ എന്നിവയിൽ ബിരുദാനന്തര ബിരുദമുള്ള പങ്കാളികളെയാണ് സ്ത്രീകൾ ഇഷ്ടപ്പെടുന്നത്. കൊമേഴ്സ്, ആർട്‌സ്, സയൻസ് എന്നിവയിൽ ബിരുദാനന്തര ബിരുദം നേടിയ സ്ത്രീകളെയാണ് പുരുഷന്മാരും തിരയുന്നതതെന്നും കണ്ടെത്തി.

കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം, തൃശ്ശൂർ, കണ്ണൂർ, കൊല്ലം എന്നിവയാണ് കേരളത്തിലെ ഏറ്റവും കൂടുതൽ രജിസ്‌ട്രേഷനുകൾ ചെയ്യുന്നതായി കണ്ടെത്തിയത്. മൊബൈൽ, ഇന്റർനെറ്റ് ട്രെൻഡുകൾക്ക് അനുസൃതമായി, 82% പേരും മൊബൈൽ ഉപയോഗിച്ച് ജീവിത പങ്കാളിയെ കണ്ടെത്തിയുട്ടുണ്ടെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

ഒരു ലക്ഷത്തിലേറെ വിദേശ മലയാളിൾ കേരള മാട്രിമോണിയലൂടെ പങ്കാളികളെ തേടുന്നതായി റിപ്പോർട്ടിൽ പറയുന്നത്. മലയാളികളുടെ അഭിരുചികൾ എന്നും തിരിച്ചറിഞ്ഞ് അവർക്ക് വേണ്ട ഉത്തമ പങ്കാളികളെ കണ്ടെത്താൻ തങ്ങൾക്ക് കഴിയുന്നത് കൊണ്ടാണ് ഏറ്റവും കൂടുതൽ വിദേശ മലയാളികളുടെ ഇഷ്ട സൈറ്റായി തങ്ങൾമാറിയതെന്ന് മാട്രിമോണി.കോമിന്റെ ഫൗണ്ടറും , സിഇഒയുമായ മുരുഗവേൽ ജാനകിരാമൻ പറഞ്ഞു.

Top