സംസ്ഥാനത്ത് ഓണ്‍ലൈന്‍ മദ്യ വില്‍പ്പന ഉടന്‍ ഇല്ല

liquor policy

കൊച്ചി: സംസ്ഥാനത്ത് ഓണ്‍ലൈന്‍ മദ്യവില്‍പ്പനയില്‍ തീരുമാനമെടുത്തിട്ടില്ലെന്ന് എക്‌സൈസ് വകുപ്പ്. നിലവില്‍ ഒരു ബദല്‍ മാര്‍ഗവും ആലോചനയിലില്ലെന്നും എക്‌സൈസ് പറഞ്ഞു. ആപ്പ് ഉള്‍പ്പെടെ ഒന്നും പരിഗണനയില്ലെന്നും കൊവിഡ് വ്യാപനം തടയുന്നതിനാണ് പ്രഥമ പരിഗണനയെന്നും എക്‌സൈസ് വകുപ്പ് വ്യക്തമാക്കി.

സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ഇന്ന് മുതല്‍ കര്‍ശന നിയന്ത്രണങ്ങളാണ് നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായി ബാറുകള്‍ക്കും ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ക്കും പ്രവര്‍ത്തിക്കാന്‍ അനുമതി നിഷേധിച്ചിരുന്നു.

 

Top