ഓണ്‍ലൈന്‍ വഴി മദ്യവില്‍പ്പന; സ്വകാര്യ കമ്പനിയുമായി ചര്‍ച്ച നടത്താന്‍ ബെവ്‌കോ

തിരുവനന്തപുരം: ഓണ്‍ ലൈന്‍ വഴി മദ്യ വില്പനക്കുള്ള ബുക്കിംഗിനായി ബെവ്‌കോ സ്വകാര്യ കമ്പനിയുമായി ധാരണയിലെത്തും. 21 കമ്പനികളുടെ അപേക്ഷകളില്‍ നിന്നാണ് എറണാകുളം ആസ്ഥാനമായ ഒരു കമ്പനിയെ സ്റ്റാര്‍ട്ട് അപ്പ് മിഷനും, ഐടി മിഷനും ബെവ്‌ക്കോ പ്രതിനിധിയും അടങ്ങുന്ന സാങ്കേതിക സമിതി തെരെഞ്ഞെടുത്തത്.

ഇന്ന് കമ്പനി പ്രതികളുമായി വീണ്ടും ചര്‍ച്ച നടത്തിയ ശേഷമായിരിക്കും അന്തിമ തീരുമാനമെടുക്കുക. 18നോ 19 മദ്യശാലകള്‍ തുറക്കാനാണ് തീരുമാനം. അതിനു മുന്‍പായി ഓണ്‍ ലൈന്‍ ടോക്കണ്‍ സംബന്ധിച്ച് ട്രയല്‍ നടത്തും.

അതേ സമയം ബാറുകള്‍ തുറക്കാന്‍ അനുമതി നല്‍കിയാല്‍ പാഴ്‌സല്‍ വില്‍ക്കാന്‍ താല്‍പര്യമില്ലെന്നാണ് ബാറുടമകളടുടെ നിലപാട്. ബാറുകളില്‍ നിന്നുള്ള പാഴ്‌സല്‍ വില്പനക്കും ഓണ്‍ ലൈന്‍ ബുക്കിംഗ് വേണം. ബാറുകളിലെ മദ്യം പാഴ്‌സല്‍ വില്പന നടത്തേണ്ടത് ബെവ്‌കോയിലെ അതേ വിലയിലാണ്. എന്നാല്‍ പാഴ്‌സല്‍ വില്പനക്ക് പിന്നില്‍ അഴിമതിയുണ്ടെന്നാണ് പ്രതിപക്ഷനേതാവിന്റെ ആരോപണം.

Top