തമിഴ്നാട്ടിൽ ഇനി ഓൺലൈൻ ചൂതാട്ടം നിയമ വിരുദ്ധം

ചെന്നൈ: തമിഴ്നാട്ടിൽ ഓൺലൈൻ ചൂതാട്ടം നിരോധിച്ചു. ഇതിനായി സർക്കാർ പ്രത്യേക ഓർഡിനൻസും ഇറക്കി. ഓൺലൈൻ ചൂതാട്ടം നടത്തുന്നവർക്ക് ഇനി 5000 രൂപ പിഴയും ആറ് മാസം മുതൽ രണ്ട് വർഷം വരെ തടവും ലഭിക്കും. ഓൺലൈൻ ചൂതാട്ട കേന്ദ്രങ്ങൾ നടത്തുന്നവർക്ക് 10,000 രൂപ പിഴയും രണ്ട് വർഷം വരെ തടവുമാണ് ശിക്ഷ.

നേരത്തെ ആന്ധ്രപ്രദേശും തെലങ്കാനയും ഓൺലൈൻ ചൂതാട്ടം നിരോധിച്ചിരുന്നു.ഓൺലൈൻ ചൂതാട്ടത്തിൽ പങ്കെടുത്ത് പണം നഷ്ടപ്പെട്ടതിനെ തുടർന്ന് തമിഴ്നാട്ടിൽ നിരവധി പേർ ആത്മഹത്യ ചെയ്തിരുന്നു. ആത്മഹത്യകളും കുടുംബ കലഹങ്ങളും കൂടിയ സാഹചര്യത്തിലാണ് ഓൺലൈൻ ചൂതാട്ടം നിരോധിച്ചത്.

Top