ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി സര്‍വ്വീസുകള്‍ക്ക് നിയന്ത്രണം; പ്ലാസ്റ്റിക് കണ്ടെയ്‌നറുകള്‍ക്ക് പകരം വാഴയില

ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി സര്‍വീസുകള്‍ക്ക് നിയന്ത്രണവുമായ് തിരുവനന്തപുരം. പാഴ്‌സലിന് ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കണ്ടയ്‌നറുകള്‍ക്ക് പകരം വാഴയില പോലെയുള്ള പ്രകൃതിസൗഹൃദ ഉത്പന്നങ്ങളില്‍ ഭക്ഷണ വിതരണം നടത്തണമെന്ന പുതിയ നിര്‍ദേശം മുന്നോട്ട് വച്ചിരിക്കുകയാണ് തിരുവനന്തപുരം നഗരസഭ.

ഭക്ഷണവിതരണം നടത്തുകയോ ആവശ്യമുള്ളയിടങ്ങളില്‍ പകര്‍ന്നു കൊടുക്കുകയോ ചെയ്യണമെന്നതാണ് കോര്‍പറേഷന്റെ നിര്‍ദേശം. നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായി ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി സര്‍വീസ് ദാതാക്കളുടെ യോഗം അടുത്തയാഴ്ച വിളിക്കുമെന്ന് തിരുവനന്തപുരം മേയര്‍ അറിയിച്ചു.

നിലവില്‍ ഒറ്റതവണ മാത്രം ഉപയോഗിക്കാന്‍ കഴിയുന്ന പ്ലാസ്റ്റിക് കണ്ടെയ്‌നറുകളാണ് ഇതിനായി ഉപയോഗിക്കുന്നത്. ഇത് മൂലം ദിവസം ശരാശരി അരലക്ഷത്തോളം പ്ലാസ്റ്റിക് കണ്ടെയ്‌നറുകള്‍ ഉപയോഗിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇവ ഭാവിയില്‍ വന്‍ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചതെന്നും കോര്‍പ്പറേഷന്‍ വ്യക്തമാക്കി.

Top