ഓണ്‍ലൈന്‍ വിദ്യാഭ്യാസം; കുട്ടികളിലെ മാനസിക സംഘര്‍ഷം ഒഴിവാക്കാന്‍ നടപടിയെടുക്കും

തിരുവനന്തപുരം: ഓണ്‍ലൈന്‍ വിദ്യാഭ്യാസം കാരണം സംസ്ഥാനത്ത് കുട്ടികളിലെ മാനസിക സംഘര്‍ഷം ഒഴിവാക്കാന്‍ നടപടിയെടുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി നിയമസഭയില്‍. ഓണ്‍ലൈന്‍ ക്ലാസുകള്‍ കുട്ടികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായി എസ് സി ആര്‍ ടി പഠനത്തില്‍ കണ്ടെത്തി. ഓണ്‍ലൈന്‍ പഠനം ശാശ്വതമായ ഒന്നല്ല, ഡിജിറ്റല്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ കുട്ടികളില്‍ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുണ്ട് എന്നും അദ്ദേഹം സഭയെ അറിയിച്ചു.

ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തില്‍ 36 ശതമാനം പേര്‍ക്ക് തലവേദന, 28 ശതമാനം പേര്‍ക്ക് കണ്ണിന് പ്രശ്‌നം. കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ലഭിച്ചാല്‍ സ്‌കൂളുകള്‍ ഘട്ടം ഘട്ടമായി തുറക്കും. വാക്‌സിന്‍ ലഭിക്കുന്ന മുറയ്ക്ക് കുട്ടികള്‍ക്ക് വാക്‌സിന്‍ ഉറപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.

 

Top