ഓണ്‍ലൈന്‍ മേഖലയില്‍ പുതിയ വ്യപാര ശൃംഖല ഒരുക്കാനുള്ള നീക്കവുമായ് റിലൈന്‍സ്

ഡല്‍ഹി: ഓണ്‍ലൈന്‍ മേഖലയില്‍ പുതിയ വ്യപാര ശൃംഖല ഒരുക്കാനൊരുങ്ങി റിലൈന്‍സ്. ഓണ്‍ലൈന്‍ വമ്പന്മാരായ ആമസോണ്‍ ,ഫ്‌ളിപ് കാര്‍ട്ട് തുടങ്ങിയവയെ മറികടക്കും വിധത്തിലാണ് റിലൈന്‍സ് പുതിയ വ്യപാര ശൃംഖല ഒരുക്കുന്നത്. ഗുജറാത്തില്‍ റിലയന്‍സിന് നിലവിലുള്ള 12 ലക്ഷത്തോളം ചില്ലറ വില്‍പന കേന്ദ്രങ്ങളെക്കൂടി ഉള്‍പ്പെടുത്തിക്കൊണ്ട് പുതിയ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോം അവതരിപ്പിക്കുന്നതെന്ന് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി അറിയിച്ചു.

ജിയോ ടെലികോം അടക്കമുള്ള മൊബൈല്‍, ഇന്റര്‍നെറ്റ് സേവനങ്ങളെക്കൂടി കൂട്ടിയിണക്കി ബൃഹത്തായ ചില്ലറവില്‍പന ശൃംഖല രൂപപ്പെടുത്താനാണ് റിലയന്‍സ് ലക്ഷ്യമിടുന്നത്. ഇന്ത്യയില്‍ 28 കോടി ഉപയോക്താക്കളാണ് റിലൈന്‍സ് ജിയോക്ക് ഉള്ളത്. ഇന്ത്യയിലെ 6,500 നഗരങ്ങളിലായി പതിനായിരത്തോളം ചെറുകിട വില്‍പന കേന്ദ്രങ്ങളുമുണ്ട്. ഇവയെയെല്ലാം സമന്വയിപ്പിച്ചുകൊണ്ട് ജിയോ ആപ്പുകളും മറ്റ് സംവിധാനങ്ങളും ഉപയോഗപ്പെടുത്തിയായിരിക്കും പുതിയ ഓണ്‍ലൈന്‍ വ്യാപാര ശൃംഖല പ്രവര്‍ത്തിക്കുക. ഇത് മറ്റ് ഓണ്‍ലൈന്‍ വ്യപാര കമ്പനിക്ക് വിലങ്ങ് തടിയാകുമോ എന്ന ഭയവും ചിലര്‍ക്കുണ്ട്.

Top