ഓണ്‍ലൈന്‍ തട്ടിപ്പിന് ഇരയായി സോനാക്ഷിയും; 18000 രൂപയുടെ ഇയര്‍ ഫോണ്‍ എത്തിയപ്പോള്‍ സ്റ്റീല്‍ കഷ്ണം

ണ്‍ലൈന്‍ തട്ടിപ്പിന് ഇരയായി ബോളിവുഡ് താരം സോനാക്ഷി സിന്‍ഹയും. 8000 രൂപയുടെ ഇയര്‍ഫോണ്‍ ബുക്ക് ചെയ്ത താരത്തിന് ലഭിച്ചത് സ്റ്റീല്‍ കഷ്ണം. സംഭവം ചൂണ്ടിക്കാട്ടി സോനാക്ഷി കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ ഒരു പോസ്റ്റ് ഇട്ടു ഇതോടെയാണ് സംഭവം എല്ലാവരും ശ്രദ്ധിക്കുന്നത്.

പ്രമുഖ ഓണ്‍ലൈന്‍ ഷോപ്പിങ് വെബ്‌സൈറ്റില്‍ നിന്ന് 18,000 രൂപയുടെ ഇയര്‍ ഫോണ്‍ താന്‍ ഓര്‍ഡര്‍ ചെയ്തുവെന്നും. എന്നാല്‍ വീട്ടിലെത്തിയത് പാക്ക് ചെയ്ത വില കുറഞ്ഞ എന്തോ വസ്തുവായിരുന്നുവെന്നും സോനാക്ഷി പറയുന്നു.

തട്ടിപ്പിനിരയായ സംഭവം ട്വിറ്റര്‍ വഴിയാണ് സോനാക്ഷി മറ്റുള്ളവരെ അറിയിച്ചത്. കൊരിയറിന്റെ ചിത്രമടക്കമാണ് സൊനാക്ഷി പോസ്റ്റ് ചെയ്തത്. ഇത് സംബന്ധിച്ച് കസ്റ്റമര്‍ കെയറുമായി സംസാരിക്കാന്‍ ശ്രമം നടത്തി, തന്നോടു സംസാരിക്കാന്‍ താല്‍പര്യമില്ലെന്നാണ് പറഞ്ഞതെന്നും നടി പറയുന്നു.

ആര്‍ക്കെങ്കിലും 18,000 രൂപയ്ക്ക് തിളങ്ങുന്ന ചവറ് വസ്തു വേണോ? വിഷമിക്കേണ്ട, ഞാനാണ് വില്‍ക്കുന്നത്. എന്താണ് നിങ്ങള്‍ ഓര്‍ഡര്‍ ചെയ്തത് അതു തന്നെ ഞാന്‍ വീട്ടിലെത്തിക്കുമെന്നും സോനാക്ഷി പരിഹാസത്തോടെ ട്വീറ്റ് ചെയ്തിട്ടുണ്ട്.

Top