ഇ-കൊമേഴ്‌സ് മേഖലയ്ക്കായി പ്രത്യേക നയം കൊണ്ടുവരാന്‍ ഒരുങ്ങി കേന്ദ്രസര്‍ക്കാര്‍

E-COMMERCE

ന്യൂഡല്‍ഹി: ഇ-കൊമേഴ്‌സ് മേഖലയ്ക്ക് വേണ്ടി പ്രത്യേക നയം കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു. ഇന്ത്യയില്‍ ആദ്യമായി നടപ്പാക്കാന്‍ ഒരുങ്ങുന്ന നയത്തിന് ആറു മാസത്തിനുള്ളില്‍ രൂപമാകുമെന്നാണ് സൂചന. ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനങ്ങള്‍ തമ്മിലുള്ള മത്സരം, ഉപഭോക്താക്കളുടെ വിവരങ്ങളുടെ സ്വകാര്യത, നികുതി ഘടകങ്ങള്‍, സാങ്കേതിക വശങ്ങള്‍, നിരീക്ഷണം എന്നിവ ഉള്‍ക്കൊള്ളുന്നതായിരിക്കും പുതിയ നയം.

നയത്തിന്റെ കരടിന് രൂപം നല്‍കാന്‍ ഒരു ടാസ്‌ക് ഫോഴ്‌സിന് രൂപം നല്‍കിയതായാണ് വാണിജ്യ സെക്രട്ടറി റിത ടിയോഷ്യ വ്യക്തമാക്കിയിരിക്കുന്നത്. കേന്ദ്ര വാണിജ്യ മന്ത്രി സുരേഷ് പ്രഭുവാണ് ഇതിന്റെ അധ്യക്ഷന്‍. ഇകൊമേഴ്‌സ് വ്യവസായ രംഗത്തുള്ളവര്‍ കൂടി അടങ്ങുന്നതായിരിക്കും ഈ സമിതി. അഞ്ചു മാസത്തിനുള്ളില്‍ ഇവര്‍ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവയ്ക്കുന്നതായിരിക്കും.

Top