ഓണ്‍ലൈന്‍ ബാങ്കിങ് ഇടപാടുകള്‍ സുരക്ഷിതമല്ല; സിര്‍ശ വറുഗന്റി

കൊച്ചി: ലോകത്തിലെ ഓണ്‍ലൈന്‍ ബാങ്ക് ഇടപാടുകളിലെ ചൂഷണം കരുതിയിരിക്കണമെന്ന് ജെ.പി മോര്‍ഗന്‍ ചേസ് ആന്റ് കോ മാനേജിംഗ് ഡയറക്ടര്‍ സിര്‍ശ വറുഗന്റി പറഞ്ഞു.

ഓണ്‍ലൈന്‍ ബാങ്കിങ് ഇടപാടുകള്‍ ഇന്ന് വെറും ഒരു സാമ്പത്തിക ഇടപാടുമാത്രമല്ല. ലോകമെമ്പാടും ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരില്‍ ഓണ്‍ ലൈന്‍ ബാങ്കില്‍ ഉപയോഗിക്കുന്നവരാണ്. ഇത് കാരണം ബാങ്കിങ് സൈബര്‍ അറ്റാക്കിന്റെ എണ്ണവും വര്‍ദ്ധിക്കുന്നു. ഇതിനെതിരെ പുതിയ ടെക്‌നോളജികള്‍ വികസിപ്പിച്ചെടുക്കുകയും, ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ ബോധവത്കരണം നല്‍കുകയാണ് പോംവഴിയെന്നും അവര്‍ പറഞ്ഞു.

ബാങ്കിങ് ഇടപാടുകളില്‍ ബാങ്കുകള്‍ക്ക് മാത്രമല്ല ഉത്തരവാദിത്വമെന്നും, ഉപഭോക്താക്കളും , ബാങ്ക് അധികൃതരും ഒരുമിച്ച് നില്‍ക്കണമെന്നും അവര്‍ അഭിപ്രായപ്പെട്ടു.

Top