തലസ്ഥാനത്ത് വീണ്ടും ഓണ്‍ ലൈന്‍ ബാങ്കിംങ് തട്ടിപ്പ് ; തട്ടിയെടുത്തത് രണ്ടു ലക്ഷം

തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും ഓണ്‍ ലൈന്‍ ബാങ്കിംങ് തട്ടിപ്പ് സജീവം. പേയാട് സ്വദേശി ജയകുമാരന്‍ നായരുടെ ബാങ്ക് അക്കൗണ്ടില്‍ നിന്നും പലപ്പോഴായി രണ്ടു ലക്ഷം രൂപ തട്ടിയെടുത്തു.

കഴിഞ്ഞ അഞ്ച് ദിവസത്തിനുള്ളില്‍ 12 പ്രാവശ്യം ബാങ്ക് അക്കൗണ്ടില്‍ നിന്നും ജയകുമാരന്‍ നായര്‍ അറിയാതെ പൈസ പിന്‍വലിച്ചുവെന്നാണ് പരാതി. അഞ്ചു ലക്ഷം രൂപ അക്കൗണ്ടിലുണ്ടായിരുന്നു. ഒരു ഇടപാടുമായി ബന്ധപ്പെട്ട് രണ്ട് ലക്ഷത്തിന്റെ ചെക്ക് ഒരാള്‍ക്ക് നല്‍കി. ചെക്ക് നല്‍കിയ ആള്‍ പണം പിന്‍വലിച്ചതിന് ശേഷം അക്കൗണ്ടില്‍ അവശേഷിച്ചത് ഒരു ലക്ഷം മാത്രമായിരുന്നു.

സംശയം തോന്നി എസ്ബിഐ ശാഖയില്‍ പോയി അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് ബീഹാറില്‍ നിന്നും പലപ്പോഴായി പണം പിന്‍വലിച്ചത് വ്യക്തമായതെന്ന് ജയകുമാരന്‍ നായര്‍ പറയുന്നു.

Top