ടെക്നോളജി വര്‍ധിക്കുമ്പോള്‍ സ്വകാര്യത കൂടുമെന്ന് ചിന്തിക്കുന്നവര്‍ ശ്രദ്ധിക്കുക.സ്മാര്‍ട്ട് ഫോണുകളില്‍ വരുന്ന പരസ്യങ്ങള്‍ ഉപയോഗിച്ച്പോലും മറ്റുള്ളര്‍ക്ക് നിങ്ങളെ പിന്തുടരാനാകും.
ഇതിനെ കുറിച്ച് പഠനം തടത്തിയിരിക്കുകയാണ് വാഷിങ്ടണ്‍ സര്‍വകലാശാല.സ്മാര്‍ട്ട്ഫോണ്‍ പരസ്യങ്ങളെ ഉപയോഗപ്പെടുത്തി പിന്തുടരാനും വിവരങ്ങള്‍ ചോര്‍ത്താനും കഴിയുമെന്നാണ് പുതിയ കണ്ടെത്തല്‍.
മൊബൈല്‍ ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തുക വളരെ എളുപ്പമാണെന്ന് ഇവരുടെ പഠനം തെളിയിക്കുന്നു.
പരസ്യങ്ങള്‍ക്കൊപ്പം ഡൗണ്‍ലോഡ് ചെയ്യുന്ന ആപുകളും സ്വകാര്യതയ്ക്ക് ഭീഷണിയാകുന്നുണ്ട്.
വലിയ കോര്‍പറേറ്റ് കമ്പനികള്‍ ഇത്തരത്തില്‍ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്തുന്ന വിവരം അറിയാമെങ്കിലും ചോര്‍ത്തലുകള്‍ ആരും കാര്യമായെടുക്കാറില്ല.
വ്യക്തികളെ വിവരശേഖരണ കേന്ദ്രങ്ങളായാണ് ഇത്തരം കമ്പനികള്‍ പലപ്പോഴും ഉപയോഗിക്കുന്നത്.
ഇത്തരത്തില്‍ ട്രാപ്പ് ചെയ്യപ്പെട്ടാല്‍ ആപുകള്‍ രണ്ട് തവണ തുറക്കുകയോ നാല് മിനിറ്റില്‍ കുറയാത്ത സമയം ആപ് തുറന്നിരിക്കുകയോ ചെയ്താല്‍ വിവരം കൈമാറ്റം ചെയ്യപ്പെടും.
ഇത്തരത്തില്‍ ടോക്ടോണ് പോലുള്ള പുതിയ ആപ്പുകള്‍ മാത്രമല്ല മറ്റ് പല ആപ്ലിക്കേഷനുകളില്‍ നിന്നുമുള്ള വിവരങ്ങളും ഗൂഗിളും ഫെയ്സ്ബുക്കും പോലുള്ള ഡിഎസ്പികള്‍ ശേഖരിക്കുകയും പരസ്യ ദാതാക്കള്‍ക്ക് കൈമാറുകയും ചെയ്യുന്നുണ്ട്.