ലോകത്ത് ഓണ്‍ലൈന്‍ അക്കൗണ്ടുകള്‍ ഉപയോഗിക്കുന്ന ജനങ്ങളില്‍ രണ്ടരക്കോടിയോളം വരുന്ന വ്യക്തികളും ഉപയോഗിക്കുന്നത് 123456 എന്ന് തുടങ്ങുന്ന പാസ്വേഡ്. ബ്രിട്ടണ് നാഷണള്‍ സൈബര്‍ സെക്യൂരിറ്റി സെന്റ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഓര്‍ത്തെടുക്കാന്‍ എളുപ്പമുള്ള പാസ്വേഡ് എന്ന നിലയിലാണ് പലരും ഇത്തരത്തിലുള്ള സിംപിള്‍ പാസ്വേഡുകള് ഉപയോഗിക്കുന്നതെന്ന് സര്‍വേയില്‍ പറയുന്നു.
രണ്ടാമതായി ലോകത്ത് ഏറ്റവും അധികം ആളുകള്‍ ഉപയോഗിക്കുന്ന പാസ്വേഡ് 111111 ആണ്. പല ഫുഡ്ബോള്‍ മാച്ചുകളും നടക്കുന്ന വേളകളില്‍ തങ്ങള്‍ക്ക് ഇഷ്ടപ്പെട്ട ടീമുകളുടെയും കളിക്കാരുടെയും പേരുകള്‍ പാസ്വേഡായി ഉപയോഗിക്കുന്നവരുമുണ്ട്.
പലപ്പോഴും ഇത്തരം എളുപ്പമുള്ള പാസ്വേഡുകളാണ് ഹാക്കര്‍മാര്‍ക്ക് ആളുകളുടെ സ്വകാര്യവിവരങ്ങള്‍ ചേര്‍ത്തിയെടുക്കാന്‍ സൗകര്യമൊരുക്കുന്നതെന്ന് സര്‍വേ ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല, ഓണ്‍ലൈന്‍ പാസ്വേഡുകള് തിരഞ്ഞെടുക്കുമ്പോഴും ഇവ സ്ട്രോങ് അല്ലെങ്കില്‍ ഹാക്കിങിനുള്ള സാധ്യതകള്‍ കൂടുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.