ഓണക്കിറ്റ് വിതരണം; മൂന്നരലക്ഷം കിറ്റുകള്‍ വിതരണം ചെയ്തു

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രതിസന്ധിയിലായ ഓണക്കിറ്റ് വിതരണം ഇന്ന് ധ്രുതഗതിയില്‍ പുരോഗമിക്കുന്നു. 3,30,468 പേര്‍ക്കാണ് ഇതുവരെ കിറ്റ് നല്‍കിയത്. ഇനി 2,57,223 പേര്‍ക്കാണ് കിറ്റ് ലഭിക്കാനുളളത്. എല്ലായിടങ്ങളിലും കിറ്റ് എത്തിയതായി റേഷന്‍ ഡീലേഴ്സ് അസോസിയേഷന്‍ അറിയിച്ചു. റേഷന്‍ കട പകല്‍ മുഴുവന്‍ തുറന്ന് പ്രവര്‍ത്തിക്കും. വൈകിട്ടോടെ മുഴുവന്‍ പേര്‍ക്കും കിറ്റുകള്‍ ലഭിക്കുന്ന രീതിയിലുള്ള സജീകരണങ്ങളൊരുക്കിയതായി അധികൃതര്‍ അറിയിച്ചു.

ഓണം കണക്കിലെടുത്ത് റേഷന്‍ കടകള്‍ രാവിലെ 8 മണിമുതല്‍ രാത്രി 8 മണിവരെ ഇടവേളകളില്ലാതെ പ്രവര്‍ത്തിക്കും. ക്ഷേമ സ്ഥാപനങ്ങളിലെയും ആദിവാസി ഊരുകളിലെയും കിറ്റ് വിതരണം പൂര്‍ത്തിയായെന്നാണ് സര്‍ക്കാര്‍ അറിയിപ്പ്.

Top