കുതിച്ചുയര്‍ന്ന് ഉള്ളി വില; സര്‍ക്കാര്‍ ഇടപെടണമെന്ന ആവശ്യം ശക്തം

തിരുവനന്തപുരം: ഓരോ ദിവസവും വര്‍ധിച്ച് വരുന്ന ഉള്ളിവില ജനങ്ങളെ കരയിക്കുന്ന അവസ്ഥയില്‍ എത്തിച്ചിരിക്കുകയാണ്. ഉള്ളി വില കുറച്ച് ലഭ്യമാക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യം ശക്തമായി കൊണ്ടിരിക്കുകയാണ്‌.

തലസ്ഥാനത്ത് ഇന്നലെ സവാളക്ക് 130ഉം ചെറിയ ഉള്ളിക്ക് 150ഉം ആണ് മാര്‍ക്കറ്റ് വില. ഈ വിലയിലുണ്ടായ വര്‍ധനവ് ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്നത് സാധാരണക്കാരനെയാണ്.

വിലകൂടിയതോടെ വ്യാപാരം കുത്തനെ കുറഞ്ഞതാണ് വ്യാപാരികളെയും അതുപോലെ തന്നെ ഹോട്ടല്‍ വ്യവസായികളേയും പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. മഴക്കെടുതിയില്‍ കൃഷി നാശം സംഭവിച്ചതാണ് ഉള്ളിവില ഉയരാന്‍ കാരണമായി പറയുന്നത്.

Top