ന്യൂഡൽഹി : സവാളയുടെ കരുതൽശേഖരം 5 ലക്ഷം ടണ്ണായി വർധിപ്പിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. നേരത്തേ സംഭരിച്ച 3 ലക്ഷം ടണ്ണിനു പുറമേ ഓരോ ലക്ഷം ടൺ കൂടി സംഭരിക്കാൻ നാഷനൽ കോഓപ്പറേറ്റീവ് കൺസ്യൂമേഴ്സ് ഫെഡറേഷനും (എൻസിസിഎഫ്) നാഷനൽ അഗ്രികൾചറൽ കോഓപ്പറേറ്റീവ് മാർക്കറ്റിങ് ഫെഡറേഷനും (നാഫെഡ്) സർക്കാർ നിർദേശം നൽകി.
വിലവർധനയുടെ പശ്ചാത്തലത്തിൽ വിപണി ഇടപെടലിനായാണ് ഇത്. ദേശീയതലത്തിൽ സവാള വിലയിൽ 19% വർധനയുണ്ട്. കയറ്റുമതി തീരുവ കഴിഞ്ഞ ദിവസം 40% ആയി വർധിപ്പിച്ചിരുന്നു. 2022–23ൽ കരുതൽശേഖരം 2.51 ലക്ഷം ടണ്ണായിരുന്നു. കരുതൽശേഖരത്തിൽനിന്ന് 1400 ടൺ ചിലല പ്രധാന വിപണികളിലെത്തിച്ചു.